Jenson Funeral: കണ്ണീരോർമയായി ജെൻസൺ; വിട നൽകി ശ്രുതിയും നാടും, മൃതദേഹം സംസ്കരിച്ചു

ആണ്ടൂർ ഒന്നേയാറിൽ പരിമളം ഹൗസിൽ ജെയിംസിൻ്റെയും മേരിയുടെയും മകനാണ് ജെൻസൺ. 

Written by - Zee Malayalam News Desk | Last Updated : Sep 12, 2024, 09:18 PM IST
  • അമ്പലവയൽ ആണ്ടൂർ നിത്യസഹായ മാതാ പള്ളി സെമിത്തേരിയിലാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്.
  • അതേസമയം വാഹന അപകടത്തിൽ പരിക്കേറ്റ ശ്രുതി ഇപ്പോഴും കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Jenson Funeral: കണ്ണീരോർമയായി ജെൻസൺ; വിട നൽകി ശ്രുതിയും നാടും, മൃതദേഹം സംസ്കരിച്ചു

വയനാട്: വാഹനാപകടത്തിൽ മരിച്ച ജെൻസന്റെ മൃതദേഹം സംസ്കരിച്ചു. അമ്പലവയൽ ആണ്ടൂർ നിത്യസഹായ മാതാ പള്ളി സെമിത്തേരിയിലാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്. അതേസമയം വാഹന അപകടത്തിൽ പരിക്കേറ്റ ശ്രുതി ഇപ്പോഴും കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടെ ഒൻപത് പേർ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു ജെൻസൺ. ദുരന്തം ഉണ്ടാകുന്നതിന് ഒരു മാസം ആണ് ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞത്. പിന്നീട് അപ്രതീക്ഷിതമായി ഉണ്ടായ ദുരന്തത്തിൽ ശ്രുതിക്ക് ബന്ധുക്കളെ പൂർണമായി നഷ്ടപ്പെടുകയായിരുന്നു. ഈ സമയത്ത് ശ്രുതിയെ ചേർത്തുനിർത്തി ആത്മവിശ്വാസം നൽകിയത് ജെൻസണായിരുന്നു. 

Also Read: Kerala Rain Alert: ചക്രവാതച്ചുഴി തീവ്ര ന്യുനമർദ്ദമായേക്കും; സംസ്ഥാനത്ത് മഴ തുടരും

 

ചൊവ്വാഴ്ച്ച വൈകിട്ട് 3.30 ഓടെയാണ് കൽപ്പറ്റ വെള്ളാരം കുന്നിനടുത്ത് സ്വകാര്യ ബസ്സും ജെൻസനും ശ്രുതിയും ബന്ധുക്കളും സഞ്ചരിച്ച ഓമ്നി വാനും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ജെൻസനെ മൂപ്പൻസ് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും ശ്രുതിയെയും മറ്റു ബന്ധുക്കളെയും കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാത്രി 9 മണിയോടെ ജെൻസൻ മരിച്ചു. ഇന്ന് രാവിലെ പോസ്റ്റ് മോർട്ട നടപടികൾക്ക് ശേഷം മൃതദേഹം ശ്രുതിയെ കാണിച്ച ശേഷം ആണ്ടൂർ ഗ്ലോറിയ സോഡിയം ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വച്ചു. തുടർന്ന് വീട്ടിലെത്തിച്ച മൃതദേഹം വൈകിട്ട് നാലുമണിയോടെ ആണ്ടൂർ നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News