മോഹന്‍ലാലിന് എതിരായ ആനക്കൊമ്പ് കേസുമായി മുന്നോട്ട് പോകാമെന്ന് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസുമായി മുന്നോട്ട് പോകാമെന്ന് പെരുമ്പാവൂർ കോടതി.  കേസ് പിൻവലിക്കാൻ സർക്കാർ സമർപ്പിച്ച ഹർജി പെരുമ്പാവൂര്‍ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. 

Written by - Zee Malayalam News Desk | Last Updated : Jun 10, 2022, 07:00 AM IST
  • മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസുമായി മുന്നോട്ട് പോകാമെന്ന് പെരുമ്പാവൂർ കോടതി
  • കേസ് പിൻവലിക്കാൻ സർക്കാർ സമർപ്പിച്ച ഹർജി കോടതി തള്ളി
മോഹന്‍ലാലിന് എതിരായ ആനക്കൊമ്പ് കേസുമായി മുന്നോട്ട് പോകാമെന്ന് കോടതി

കൊച്ചി: മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസുമായി മുന്നോട്ട് പോകാമെന്ന് പെരുമ്പാവൂർ കോടതി.  കേസ് പിൻവലിക്കാൻ സർക്കാർ സമർപ്പിച്ച ഹർജി പെരുമ്പാവൂര്‍ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. 

Also Read: മുഖ്യമന്ത്രി കിം ജോങ് ഉന്നാകാൻ ശ്രമിക്കുന്നു; ആരോപണവുമായി കെ.സുരേന്ദ്രൻ

കേസുമായി മുന്നോട്ട് പോകാമെന്നും മോഹൻലാൻ തുടർനടപടികൾ നേരിടണമെന്നും കോടതി അറിയിച്ചു. കേസിന് ആസ്പദമായ സംഭവം നടന്നത് 2012 ലാണ്. കേസിന് ആസ്പദമായ സംഭവം. മോഹൻലാലിൻറെ കൊച്ചി തേവരയിലെ വീട്ടിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയ്ക്കിടെയാണ് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്.  വനംവകുപ്പ് സംഭവത്തിൽ കേസെടുത്തിരുന്നു.

എന്നാൽ ഈ ആനക്കൊമ്പുകള്‍ പണം കൊടുത്ത് വാങ്ങിയതെന്നായിരുന്നു മോഹൻലാലിന്‍റെ വാദം. ഇത് അംഗീകരിച്ച് നിയമം പരിഷ്കരിച്ച് മോഹൻലാലിന് ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാൻ യുഡിഎഫ് സർക്കാർ അനുമതി നൽകിയിരുന്നു. തുടർന്ന് വന്ന എൽഡിഎഫ് സർക്കാരും കേസ് പിൻവലിക്കുന്നതിൽ എതിർപ്പില്ലെന്ന് കാണിച്ച് സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News