ട്രൈപോഡ്, സ്ലൈഡർ, ലൈറ്റ് സ്റ്റാൻഡ് എല്ലാം നന്നാക്കുന്ന ഒരാൾ: മൂന്ന് പതിറ്റാണ്ടോളമായി കർമ്മ രംഗത്തുള്ള അനന്തപുരിയുടെ മുരുകൻ

"ഉപകരണങ്ങളുടെ സാധനങ്ങൾ  പുതിയത് വാങ്ങാൻ കഴിയാതെ വരുമ്പോൾ ലെയ്ത്തിലൊക്കെ കൊണ്ടുപോയി വെൽഡിങ് ചെയ്തു കൊടുക്കാനുള്ള മനസ്സൊക്കെ വേണം. എന്നാൽ, മാത്രമേ മേഖലയുമായി പൊരുത്തപ്പെട്ട് പോകാൻ കഴിയുകയുള്ളൂ - മുരുകൻ പറഞ്ഞു "

Written by - Zee Malayalam News Desk | Last Updated : Feb 5, 2022, 04:43 PM IST
  • എം.എസ്. ഓട്ടോ ഫെയർ എഞ്ചിനീയറിംഗ് വർക്ക്സ് എന്ന സ്ഥാപനമാണ് മുരുകൻ നടത്തുന്നത്
  • റിസ്ക് എടുക്കാൻ തയ്യാറായാൽ മാത്രമേ ഈ രംഗത്ത് പിടിച്ചു നിൽക്കാകുവെന്ന് മുരുകൻ സി മലയാളം ന്യൂസിനോട്
  • പൊതുജനങ്ങൾക്ക് മുരുകനെക്കുറിച്ച് വലിയ അറിവൊന്നുമില്ല
ട്രൈപോഡ്, സ്ലൈഡർ, ലൈറ്റ് സ്റ്റാൻഡ് എല്ലാം നന്നാക്കുന്ന ഒരാൾ:  മൂന്ന് പതിറ്റാണ്ടോളമായി കർമ്മ രംഗത്തുള്ള അനന്തപുരിയുടെ മുരുകൻ

തിരുവനന്തപുരം: കഴിഞ്ഞ 30 വർഷത്തോളമായി മാധ്യമപ്രവർത്തകരുടെ ക്യാമറ സ്റ്റാൻഡും, ജിംബലും, ട്രൈപോഡും അടക്കമുള്ള ഉപകരണങ്ങൾ റിപ്പയറിങ് ചെയ്യുന്ന ഒരു തിരുവനന്തപുരം സ്വദേശിയെ പരിചയപ്പെടാം. മണക്കാട് ശാസ്താ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന മുരുകൻ. എം.എസ്. ഓട്ടോ ഫെയർ എഞ്ചിനീയറിംഗ് വർക്ക്സ് എന്ന സ്ഥാപനമാണ് മുരുകൻ നടത്തുന്നത്.

സംഗീത വാദ്യോപകരണങ്ങളുൾപ്പെടുന്ന കീബോർഡ് സ്റ്റാൻഡും തബല സ്റ്റാൻഡും ഉൾപ്പെടെയുള്ളവയും ഇവിടെ മിതമായ നിരക്കിൽ റിപ്പയറിങ് ചെയ്തുകൊടുക്കും. അധികമാരും കടന്നു വരാത്ത മേഖലയായതിനാൽ റിസ്ക് എടുക്കാൻ തയ്യാറായാൽ മാത്രമേ ഈ രംഗത്ത് പിടിച്ചു നിൽക്കാകുവെന്ന് മുരുകൻ സി മലയാളം ന്യൂസിനോട് പറഞ്ഞു.

ഇത് മുരുകൻ. തിരുവനന്തപുരം മണക്കാട് സ്വദേശി. മാധ്യമപ്രവർത്തകർ ഔദ്യോഗിക ആവശ്യത്തിനായി ദിനംപ്രതി ഉപയോഗിക്കുന്ന ഉപകരണങ്ങൾ റിപ്പയറിങ്ങ് ചെയ്ത് കൊടുക്കുന്ന സാധാരണക്കാരനിൽ സാധാരണക്കാരനായ മനുഷ്യൻ.  പൊതുജനങ്ങൾക്ക് മുരുകനെക്കുറിച്ച് വലിയ അറിവൊന്നുമില്ല.പക്ഷേ, തലസ്ഥാനത്തെ മുഴുവൻ മാധ്യമപ്രവർത്തകർക്കും നല്ല പോലെ സുപരിചിതനാണ് ഇദ്ദേഹം. 

ക്യാമറ, വെഡിങ് ഫോട്ടോഗ്രാഫി, പ്രോഗ്രാം പ്രൊഡക്ഷൻ എന്നീ മേഖലയിൽ ഉള്ളവർക്കും മുരുകനെ നന്നായി അറിയും. കഴിഞ്ഞ 30 കൊല്ലത്തോളമായി ഈ മേഖലയിൽ പണിയെടുക്കുകയാണ്. മാധ്യമപ്രവർത്തകരുടെ ഷൂട്ടിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ റിപ്പയറിംഗ് നടത്തുന്ന ഇദ്ദേഹം താൻ ചെയ്യുന്ന തൊഴിൽ അഭിമാനമാണെന്ന് പറയുന്നു.

ട്രൈപോഡ്, ഗ്ലൈഡർ, ജിംബൽ, സ്ലൈഡർ, ലൈറ്റ് സ്റ്റാൻഡ്, തുടങ്ങിയ നിരവധി ഉപകരണങ്ങൾ ഇവിടെ നിന്ന് റിപ്പയർ ചെയ്തു കൊടുക്കാറുണ്ട്. മെക്കാനിക്കൽ ജോലികളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് മുരുകൻ വർഷങ്ങളോളമായി ചെയ്തുവരുന്നത്. ഇടയ്ക്ക് നാലഞ്ചുവർഷം ഓട്ടോ ഫെയർ മീറ്റർ വർക്ക്സിലും ജോലി ചെയ്തിരുന്നു. 

murukan

നിലവിൽ ഉപയോഗിക്കുന്ന ക്യാമറ സ്റ്റാൻഡും മറ്റ് അനുബന്ധ ഉപകരണങ്ങളുടെയും കേടുപാടുകൾ ഉണ്ടാകുമ്പോൾ അതേ രീതിയിലുള്ള ഉപകരണങ്ങൾ വാങ്ങാൻ കിട്ടാത്ത സാഹചര്യത്തിൽ മൗൾഡിംഗ് ചെയ്ത് ലെയ്ത്തിലൂടെ വെൽഡിംഗൊക്കെ നടത്തിയാണ് മുരുകൻ റിപ്പയർ ചെയ്ത് കൊടുക്കുന്നത്. 

ക്യാമറാമാൻമാർക്ക് ട്രൈപോഡ് ഉപയോഗിക്കുമ്പോൾ ലൈറ്റ് വെയിറ്റ് ഫീൽ ചെയ്യാൻ പ്ലാസ്റ്റിക്, അലുമിനിയം തുടങ്ങിയ വസ്തുക്കളാണ് റിപ്പയറിംഗ് ഘട്ടത്തിൽ മുരുകൻ ഉപയോഗിക്കുന്നത്. കൂടാതെ, സംഗീത വാദ്യോപകരണങ്ങളുടെ ഉപകരണങ്ങളും ഇദ്ദേഹം റിപ്പയറിങ് ചെയ്തു കൊടുക്കാറുണ്ട്. കീബോർഡ് സ്റ്റാൻഡ് തബല, വീണ, ഗിറ്റാർ എന്നിവയുടെ സ്റ്റാൻഡുകളും മിതമായ നിരക്കിൽ റിപ്പയർ ചെയ്തു കൊടുക്കും.

കോവിഡ് തൻ്റെ ജീവിതത്തെ ബാധിച്ചതായി മുരുകൻ പറയുന്നു. ഇതുമൂലം സാമ്പത്തിക ബുദ്ധിമുട്ട് അധികമായി അനുഭവിക്കേണ്ടി വന്നു. കൊവിഡ് കാലമായതോടെ പരിപാടികൾക്കും വലിയ സ്റ്റേജ് ഷോകൾക്കും വരെ പൂട്ട് വീണു. ആരുടെ കയ്യിലും പണം ഇല്ലാതായി. വിവാഹചടങ്ങുകൾ ഉൾപ്പെടെ പലയിടത്തും ഉപേക്ഷിച്ചു. ഇങ്ങനെയായതോടെ ലഭിച്ചുകൊണ്ടിരുന്ന നിരവധി ജോലികൾ ഇല്ലാതായി. പതുക്കെ പതുക്കെ മേഖലയിലേക്ക് കരകയറാൻ ഒരുങ്ങുകയാണ്.- മുരുകൻ്റെ വാക്കുകൾ.

murukans

ജീവിതത്തിൽ റിസ്ക് എടുക്കാൻ തയ്യാറായിട്ടുള്ളവർ മാത്രമാണ് വിജയിച്ചിട്ടുള്ളത്. മറ്റെല്ലാ ജോലികളെയും പോലെ തന്നെ ഇതിനും ക്ഷമ പ്രധാനമാണ്. ഉപകരണങ്ങളുടെ സാധനങ്ങൾ  പുതിയത് വാങ്ങാൻ കഴിയാതെ വരുമ്പോൾ ലെയ്ത്തിലൊക്കെ കൊണ്ടുപോയി വെൽഡിങ് ചെയ്തു കൊടുക്കാനുള്ള മനസ്സൊക്കെ വേണം. എന്നാൽ, മാത്രമേ മേഖലയുമായി പൊരുത്തപ്പെട്ട് പോകാൻ കഴിയുകയുള്ളൂ - മുരുകൻ പറഞ്ഞു നിർത്തി. ഇദ്ദേഹത്തിന് കരുത്തേകാൻ പിന്തുണയുമായി ഭാര്യ സുശീലവും കട്ടസപ്പോർട്ടുമായി ഒപ്പമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News