Today's Gold Rate: തൊട്ടാൽ പൊള്ളും! സർവകാല റെക്കോർഡിൽ സ്വർണവില; നിരക്കറിയാം

Gold Rate on 24th September: ഇന്ന് 160 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന് വില 56,000ൽ എത്തി നിൽക്കുകയാണ്.  

Written by - Zee Malayalam News Desk | Last Updated : Sep 24, 2024, 10:10 AM IST
  • ഈ മാസത്തെ ഏറ്റവും ഉയർ‌ന്ന നിരക്കും സർവകാല റെക്കോർഡുമാണിത്.
  • ഇന്നലെ 160 രൂപ വർധിച്ച് 55,840 രൂപയായിരുന്നു.
Today's Gold Rate: തൊട്ടാൽ പൊള്ളും! സർവകാല റെക്കോർഡിൽ സ്വർണവില; നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോർഡുകൾ ഭേദിച്ച് കുതിപ്പ് തുടരുകയാണ്. ഇന്ന് 160 രൂപയാണ് സ്വർണത്തിന് വർധിച്ചത്.  ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 56, 000 ആയി. ഈ മാസത്തെ ഏറ്റവും ഉയർ‌ന്ന നിരക്കും സർവകാല റെക്കോർഡുമാണിത്. ഇന്നലെ 160 രൂപ വർധിച്ച് 55,840 രൂപയായിരുന്നു. ഗ്രാമിന് ഇന്നലെ 20 രൂപ വർധിച്ച് വില 6980 ആയിരുന്നു. പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് സ്വർണവിലയിൽ ഇപ്പോൾ വർധനവ് ഉണ്ടായിരിക്കുന്നത്. 

മെയ് മാസത്തിൽ പവന് രേഖപ്പെടുത്തിയ 55,120 എന്ന റെക്കോര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ ദിവസം സ്വര്‍ണവില പുതിയ ഉയരം തൊട്ടത്.  ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. പടിപടിയായി ഉയര്‍ന്ന സ്വര്‍ണവില സെപ്റ്റംബര്‍ 16 നാണ് വീണ്ടും 55,000 കടന്നത്. എന്നാൽ പിന്നീട് വില ഇടിഞ്ഞതോടെ സ്വർണവില 55000 താഴെയെത്തിയിരുന്നു. ഇതിനിടയിൽ കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 480 രൂപ വർധിച്ചതോടെ സ്വർണവില വീണ്ടും 55000 കടന്നു. ഇപ്പോഴിതാ റെക്കോർഡുകൾ ഭേദിച്ചുകൊണ്ട് വില കുതിക്കുകയാണ്.  

Also Read: Kumarakom Accident: കുമരകം അപകടത്തിൽ മരിച്ചവരിൽ ഒരാൾ മലയാളി

 

ഈ മാസത്തെ സ്വർണവില അറിയാം...

സെപ്റ്റംബർ 1: 53,560
സെപ്റ്റംബർ 2: 53,360 
സെപ്റ്റംബർ 3: 53,360 
സെപ്റ്റംബർ 4: 53,360 
സെപ്റ്റംബർ 5: 53,360 
സെപ്റ്റംബർ 6: 53,760 
സെപ്റ്റംബർ 7 : 53,440 
സെപ്റ്റംബർ 8 : 53,440 
സെപ്റ്റംബർ 9 : 53,440 
സെപ്റ്റംബർ 10 : 53,440 
സെപ്റ്റംബർ 11 : 53,720 
സെപ്റ്റംബർ 12 : 53,640 
സെപ്റ്റംബർ 13 : 54,600 
സെപ്റ്റംബർ 14 :  54,920 
സെപ്റ്റംബർ 15 :  54,920 
സെപ്റ്റംബർ 16 :  55,040 
സെപ്റ്റംബർ 17 :  54,920 
സെപ്റ്റംബർ 18 :  54,800
സെപ്റ്റംബർ 19 :  54,600
സെപ്റ്റംബർ 20 : 55,080
സെപ്റ്റംബർ 21 : 55,680
സെപ്റ്റംബർ 22 : 55,680
സെപ്റ്റംബർ 23 : 55,840 
സെപ്റ്റംബർ 24 : 56,000

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News