ബെംഗളൂരു: ഓണാഘോഷത്തിന്റെ ഭാഗമായി ബെംഗളൂരുവിൽ മലയാളികൾ തീർത്ത പൂക്കളം നശിപ്പിച്ച യുവതിക്കെതിരെ കേസെടുത്ത് പോലീസ്. സംഭവം നടന്നത് ബെംഗളുരു തനിസാന്ദ്രയിലെ ഫ്ലാറ്റ് സമുച്ചയത്തിലാണ്.
Also Read: കുമരകം അപകടത്തിൽ മരിച്ചവരിൽ ഒരാൾ മലയാളി
പത്തനംതിട്ട സ്വദേശിനിയായ സിമി നായർ എന്ന സ്ത്രീക്കെതിരെയാണ് പൂക്കളം അലങ്കോലമാക്കിയതിൽ കേസെടുത്തത്. തന്നിസന്ദ്ര അപ്പാർട്മെന്റ് കോംപ്ലക്സിലെ മലയാളി കൂട്ടായ്മയുടെ പരാതിയിൽ സമ്പിഗെഹള്ളി പോലീസാണ് കേസെടുത്തത്. ശനിയാഴ്ച മൊണാർക്ക് സെറിനിറ്റി അപ്പാർട്മെന്റിൽ ഓണാഘോഷത്തിന്റെ ഭാഗമായാണു കുട്ടികളുടെ നേതൃത്വത്തിൽ പൂക്കളം ഒരുക്കിയത്.
Unacceptable behavior by , a resident of Monarch Serenity, Thannisandra, Bangalore, @AsianetNewsML @manoramanews @TOIIndiaNews @RajeevRC_X pic.twitter.com/XCRcMY0TXS
— mp manikandan (@mpmvarode) September 22, 2024
Also Read: 10 ദിവസത്തിനുള്ളിൽ ശരീരഭാരം കുറയ്ക്കാൻ ഈ ശീലങ്ങൾ സൂപ്പറാ, പരീക്ഷിച്ചു നോക്കൂ..!
അതിക്രമിച്ച് കയറൽ, ഭീഷണിപ്പെടുത്തൽ, ഒരു വിഭാഗത്തിന്‍റെ വികാരം വ്രണപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് സിമി നായർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഫ്ലാറ്റിലെ കോമൺ ഏരിയയിൽ കുട്ടികൾ തീർത്ത പൂക്കളം സിമി നായർ ചവിട്ടി നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. താന്നിസാന്ദ്രയിലെ മൊണാർക്ക് സെറിനിറ്റി ഫ്ലാറ്റിന്റെ കോമൺ ഏരിയയിൽ പൂക്കളമിട്ടത് ചോദ്യം ചെയ്ത് യുവതി തർക്കിക്കുന്നതും ശേഷം പൂക്കളത്തിൽ കയറി നിൽക്കുന്നതും പിന്നീട് പൂക്കളം കാലുകൊണ്ട് ചവിട്ടി നശിപ്പിക്കുന്നതും വീഡിയോയിൽ കാണാൻ കഴിയും.
Also Read: മേട രാശിക്കാർക്ക് പുതിയ കരാറുകൾ ലഭിക്കും, ഇടവ രാശിക്കാർക്ക് സമ്മിശ്രദിനം, അറിയാം ഇന്നത്തെ രാശിഫലം!
ഫ്ലാറ്റിലെ ബൈലോ പ്രകാരം ഇവിടെ പൂക്കളമിടാകാനില്ലെന്ന് പറഞ്ഞായിരുന്നു യുവതിയുടെ വാദം. പൂക്കളം നശിപ്പിക്കുന്ന വീഡിയോ എല്ലാവരെയും കാണിക്കുമെന്ന് പറഞ്ഞപ്പോൾ പ്രശ്നമില്ലെന്നും കാണിച്ചോയെന്നും യുവതി മറുപടി നൽകുന്നതും വിഡിയോയിൽ കേൾക്കാം. പൊതുസ്ഥലം എന്നത് എല്ലാ താമസക്കാർക്കും ഒരുമിച്ച് ഉത്സവങ്ങൾ പങ്കിടാനും ആഘോഷിക്കാനുമുള്ളതാണെന്ന് സഹതാമസക്കാർ പറയുന്നുണ്ടെങ്കിലും ഇവർ അംഗീകരിക്കുന്നില്ല. പൂക്കളം നശിപ്പിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവതിക്കെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.