ശരീരഭാരം കുറയ്ക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കേണ്ടതും കൃത്യമായ വ്യായാമക്രമം പിന്തുടരേണ്ടതും പ്രധാനമാണ്.
വേഗത്തിൽ ശരീരഭാരം കുറയുന്നതിന് കാർഡിയോ വർക്കഔട്ട് ചെയ്യേണ്ടത് പ്രധാനമാണ്. ഇത് വേഗത്തിൽ കൊഴുപ്പ് കത്തിക്കാൻ സഹായിക്കും.
പ്ലാങ്ക്, ബൈസിക്കിൾ ക്രഞ്ച് തുടങ്ങിയവ ചെയ്യുന്നത് മസിലുകളെ ശക്തിപ്പെടുത്തുകയും ശരീരഭാരം വേഗത്തിൽ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
ശരീരഭാരം കുറയ്ക്കുന്നതിന് വ്യായാമം പോലെ തന്നെ ഭക്ഷണക്രമവും കൃത്യമാക്കേണ്ടതുണ്ട്. ഡിടോക്സ് പാനീയങ്ങളും പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം.
സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കണം. ഇവയിൽ പഞ്ചസാരയും അനാരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം വർധിപ്പിക്കാൻ കാരണമാകും. പഴങ്ങൾ, പച്ചക്കറികൾ, ലീൻ പ്രോട്ടീൻ, ധാന്യങ്ങൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
വ്യായാമം ചെയ്യുന്നത് കൃത്യമായിരിക്കാൻ ശ്രദ്ധിക്കുക. തെറ്റായ വ്യായാമ ശീലങ്ങൾ പരിക്കുകൾക്ക് കാരണമാകും. ട്രെയ്നറുടെ നിർദേശപ്രകാരം വ്യായാമം ചെയ്യുന്നതാണ് ഉചിതം. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)