തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ മായം കലർന്ന നിരോധിത എണ്ണ ഉൽപ്പനങ്ങളുടെ വിൽപ്പനയും അത് ഉപയോഗിച്ചുകൊണ്ട് ആഹാര സാധനങ്ങൾ ഹോട്ടലുകളിലുൾപ്പടെ പാകം ചെയ്തു വിൽക്കുന്നതും വ്യാപകമാണ്. ജില്ലയിലെ പ്രധാന മാർക്കറ്റുകളിലടക്കം നിരോധിച്ച എണ്ണകളും മായം ചേർത്ത എണ്ണകളും സുലഭമാണ്. ഇത് പൊതുജനങ്ങൾക്കിടയിൽ ഗുരുതരമായ ആരോഗ്യപ്രശനങ്ങൾ സ്യഷ്ടിക്കുന്നതായി പഠനങ്ങൾ തെളിയിച്ച സാഹചര്യത്തിൽ ഇത്തരക്കാർക്കെതിരേ കർശന പരിശോധനയും നടപടികളും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള നോൺ ഗസറ്റഡ് എംപ്ലോയീസ് അസോസിയേഷൻ ( എൻ.ജി.ഇ.എ ) തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഭക്ഷ്യ സുരക്ഷാ കമ്മീഷണർ, തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറി എന്നിവർക്ക് പരാതി നൽകി.
Also read: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധന കർശനമാക്കുമെന്ന് മന്ത്രി ജി.ആർ അനിൽ
ജനസാന്ദ്രത വളരെ കൂടിയതും അന്യ ജില്ലകളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികളും ജീവനക്കാരും താമസിക്കുന്നതുമായ ജില്ല ആയതിനാൽ വിദ്യാർത്ഥികളും ജീവനക്കാരും മറ്റ് ആവശ്യങ്ങൾക്ക് തലസ്ഥാനത്ത് എത്തുന്ന പൊതുജനങ്ങളും കൂടുതലും ഹോട്ടൽ ഭക്ഷണത്തെയാണ് ആശ്രയുക്കുന്നത്. ഇവിടങ്ങളിൽ ഭക്ഷ്യയോഗ്യമല്ലാത്തതും മായം കലർന്നതുമായ എണ്ണ ഉപയോഗിക്കുന്നത് ഗുരുതര സാഹചര്യം സൃഷ്ടിക്കും ആയതിനാൽ പൊതു ജനങ്ങളുടെ സുരക്ഷയും ആരോഗ്യ സംരക്ഷണവും മുൻനിർത്തി കർശന തുടർനടപടികൾ സ്വീകരിക്കണമെന്നും പരിശോധനകൾ വ്യാപിപ്പിക്കണമെന്നും എൻ.ജി.ഇ.എ തിരുവനന്തപുരം ജില്ലാ പ്രസിഡന്റെ് അഖിൽ.എ ജില്ലാ സെക്രട്ടറി രാജേഷ്.ആർ എന്നിവർ പ്രസ്താപനയിലൂടെ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...