Thrikkakara By-Election 2022 : തൃക്കാക്കരയിൽ ആം ആദ്മി ഇറങ്ങുന്നില്ല; ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് എഎപിക്ക് ഗുണം ചെയ്യില്ലെന്ന് പാർട്ടി നിരീക്ഷകൻ

AAP Kerala പാർട്ടി അണികൾ തൃക്കാക്കരയിൽ ആർക്ക് വോട്ട് ചെയ്യണമെന്ന് പിന്നീട് അറിയിക്കുമെന്ന് എഎപി നിരീക്ഷകൻ പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : May 8, 2022, 03:44 PM IST
  • പാർട്ടി അണികൾ തൃക്കാക്കരയിൽ ആർക്ക് വോട്ട് ചെയ്യണമെന്ന് പിന്നീട് അറിയിക്കുമെന്ന് എഎപി നിരീക്ഷകൻ പറഞ്ഞു.
  • സാധാരണയായി അധികാരമില്ലാത്ത സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ ആം ആദ്മി മത്സരിക്കാറില്ലെന്നും തൃക്കാക്കരയിൽ മത്സരിച്ചാൽ പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും രാജ മാധ്യമങ്ങളോടായി അറിയിച്ചു
Thrikkakara By-Election 2022 : തൃക്കാക്കരയിൽ ആം ആദ്മി ഇറങ്ങുന്നില്ല; ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് എഎപിക്ക് ഗുണം ചെയ്യില്ലെന്ന് പാർട്ടി നിരീക്ഷകൻ

കൊച്ചി : തൃക്കാക്കരയിൽ ട്വന്റി20ക്കൊപ്പം ചേർന്ന് ആം ആദ്മി പാർട്ടിയും മത്സരിക്കുമെന്ന അഭ്യുഹങ്ങൾക്ക് വിരാമമിട്ട് ആപ്പ്. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് എഎപി കേരള നിരീക്ഷകൻ എൻ.രാജ കൊച്ചിയിൽ വിളിച്ചു ചേർത്ത വാർത്തസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ പാർട്ടി അണികൾ തൃക്കാക്കരയിൽ ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് പിന്നീട് അറിയിക്കുമെന്ന് എഎപി നിരീക്ഷകൻ പറഞ്ഞു. 

സാധാരണയായി അധികാരമില്ലാത്ത സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ ആം ആദ്മി മത്സരിക്കാറില്ലെന്നും തൃക്കാക്കരയിൽ മത്സരിച്ചാൽ പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും രാജ മാധ്യമങ്ങളോടായി അറിയിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടായെ എന്ന് തീരുമാനിക്കുന്നതിന് മുന്നോടിയായി എഎപി മണ്ഡലത്തിനുള്ളിൽ സർവെ നടത്തിയിരുന്നു. ട്വന്റി20ക്ക് മേൽകൈയുള്ള കുന്നത്തുനാടിന് സമീപ സ്ഥലമാണ് തൃക്കാക്കരയെങ്കിലും പറയത്തക്ക വോട്ട് ഷെയർ 2021 തിരഞ്ഞെടുപ്പിൽ നിന്ന് എറണാകുളം ജില്ലയിലെ രണ്ട് പഞ്ചായത്തുകൾ ഭരിക്കുന്ന പാർട്ടിക്ക് ലഭിച്ചില്ല. അതോടൊപ്പം അന്തരിച്ച് എംഎൽഎ പിടി തോമസിനോടുള്ള സഹതാപ തരംഗവും ആകെ സീറ്റ് 100ലേക്കെത്തിക്കാൻ സംസ്ഥാന സർക്കാർ ഒന്നടങ്കം ഇറങ്ങി തിരിക്കുന്ന തിരഞ്ഞെടുപ്പ് ആപ്പിന് കൂടുതൽ ക്ഷീണം സൃഷ്ടിച്ചേക്കും. 

ALSO READ : Thrikkakkara by Election 2022: തൃക്കാക്കരയിൽ എൻഡിഎ സ്ഥാനാർഥി എഎൻ രാധാകൃഷ്ണൻ

അതേസമയം സംസ്ഥാനത്ത് വരാൻ പോകുന്ന പാർലമെന്റ്, തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ പാർട്ടി എല്ലാ സീറ്റിലും മത്സിരിക്കുന്നമെന്ന് എഎപി നിരീക്ഷകൻ പറഞ്ഞു. കൂടാതെ തൃക്കാക്കരയിൽ തങ്ങളുടെ അണികൾ ആർക്ക് വോട്ട് ചെയ്യണമെന്ന് മെയ് 15ന് ഡൽഹി മുഖ്യമന്ത്രിയും പാർട്ടി ചെയർമാനുമായ അരവിന്ദ് കേജരിവാൾ കേരളത്തിലെത്തിയതിന് ശേഷം ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് ആം ആദ്മി നേതാക്കൾ വ്യക്തമാക്കി.

എന്നാൽ ഇന്ന് മെയ് എട്ടിന് ബിജെപി തങ്ങളുടെ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കൂടിയായ എഎൻ രാധാകൃഷ്ണനാണ് തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർഥി.ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടേതാണ് പ്രഖ്യാപനം. എൽഡിഎഫും,യുഡിഎഫും സ്ഥാനാർഥി പ്രഖ്യാപനം നടത്തിയപ്പോഴും എൻഡിഎ സ്ഥാനാർഥിയെ സംബന്ധിച്ചുള്ള ആശങ്ക പാർട്ടിയിലും  വലിയ ചർച്ചയായിരുന്നു.

ALSO READ : Thrikkakkara by Election 2022: ഉമ തോമസിന് പിന്നാലെ മമ്മൂട്ടിയെ നേരിൽ കണ്ട് വോട്ട് തേടി ഡോ. ജോ ജോസഫും

സിറ്റിങ്ങ് എംഎൽഎ കൂടിയായിരുന്ന അന്തരിച്ച പിടി തോമസിൻറെ ഭാര്യ ഉമ തോമസാണ് യുഡിഎഫ് സ്ഥാനാർഥി. എൽഡിഎഫിന് വേണ്ടി ഡോ.ജോ ജോസഫും മത്സരത്തിനിറങ്ങും. പിടി തോമസിൻറെ സഹതാപ തരംഗം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ലെങ്കിൽ മികച്ച വിജയം തന്നെയാണ്  പാർട്ടികൾ കണക്ക് കൂട്ടുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Trending News