Indian coffee house: തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഇന്ത്യന്‍ കോഫീ ഹൗസിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; രണ്ട് ഉദ്യോ​ഗസ്ഥരെ സ്ഥലം മാറ്റി

Indian coffee house License suspended: ഭക്ഷ്യ സുരക്ഷാ വകുപ്പാണ് ഇന്ത്യൻ കോഫി ഹൗസിന്റെ ലൈസൻസ് താത്കാലികമായി സസ്പെൻഡ് ചെയ്തത്. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചതിനെ തുടർന്നാണ് നടപടി.

Written by - Zee Malayalam News Desk | Last Updated : Jan 19, 2023, 05:37 PM IST
  • വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നിട്ടും ഇന്ത്യൻ കോഫീ ഹൗസിന് പ്രവർത്തിക്കാൻ അനുമതി നൽകിയ ഉദ്യോ​ഗസ്ഥരെ സ്ഥലം മാറ്റി
  • രണ്ട് ഉദ്യോ​ഗസ്ഥരെയാണ് സ്ഥലം മാറ്റിയത്
  • അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മീഷണറേയും വടക്കാഞ്ചേരി ഫുഡ് സേഫ്റ്റി ഓഫീസറേയുമാണ് അന്വേഷണവിധേയമായി സ്ഥലം മാറ്റിയത്
Indian coffee house: തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഇന്ത്യന്‍ കോഫീ ഹൗസിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; രണ്ട് ഉദ്യോ​ഗസ്ഥരെ സ്ഥലം മാറ്റി

തൃശൂര്‍: തൃശൂർ മെഡിക്കൽ കോളേജ് കാമ്പസിലെ ഇന്ത്യൻ കോഫീ ഹൗസിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഭക്ഷ്യ സുരക്ഷാ വകുപ്പാണ് ഇന്ത്യൻ കോഫി ഹൗസിന്റെ ലൈസൻസ് താത്കാലികമായി സസ്പെൻഡ് ചെയ്തത്. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചതിനെ തുടർന്നാണ് നടപടി.

വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നിട്ടും ഇന്ത്യൻ കോഫീ ഹൗസിന് പ്രവർത്തിക്കാൻ അനുമതി നൽകിയ ഉദ്യോ​ഗസ്ഥരെ സ്ഥലം മാറ്റി. രണ്ട് ഉദ്യോ​ഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മീഷണറേയും വടക്കാഞ്ചേരി ഫുഡ് സേഫ്റ്റി ഓഫീസറേയുമാണ് അന്വേഷണവിധേയമായി സ്ഥലം മാറ്റിയത്.

ALSO READ: Food Poisoning: പറവൂർ ഭക്ഷ്യവിഷബാധ; ചീഫ് കുക്ക് കസ്റ്റഡിയിൽ, ഉടമ ഒളിവിൽ, വധശ്രമത്തിന് കേസ്

ഇന്ത്യൻ കോഫീ ഹൗസിനെ സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഉന്നതതല അന്വേഷണം നടത്താന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഉന്നതതല സംഘം നടത്തിയ പരിശോധനയിൽ വളരെ വൃത്തിഹീനമായാണ് ഇന്ത്യൻ കോഫീ ഹൗസ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി.

തുടര്‍ച്ചയായി പരാതി ലഭിച്ചിട്ടും ഇന്ത്യൻ കോഫീ ഹൗസിനെതിരെ നടപടിയെടുത്തിരുന്നില്ല. ഈ ഇന്ത്യൻ കോഫി ഹൗസ് യൂണിറ്റിന് തദ്ദേശ സ്ഥാപനത്തിന്റെ ലൈസന്‍സും ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് സ്ഥാപനത്തിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News