തിരുവനന്തപുരം: യാത്രാനിയന്ത്രണങ്ങളിൽ ഇളവ് ഏർപ്പെടുത്തുകയും വിമാന സർവീസുകളുടെ എണ്ണം കൂടുകയും ചെയ്തതോടെ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ വർഷം ഏപ്രിലിൽ 67,919 യാത്രക്കാരാണ് വിമാനത്താവളം വഴി യാത്ര ചെയ്തതെങ്കിൽ മാർച്ചിൽ യാത്രക്കാരുടെ എണ്ണം 1.2 ലക്ഷമായി. ഏപ്രിലിലെ ആദ്യ ദിവസങ്ങളിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം 4000നു മുകളിലെത്തി.
കഴിഞ്ഞ മേയ് മുതലുള്ള പ്രതിമാസ രാജ്യാന്തര യാത്രക്കാരുടെ എണ്ണം നോക്കാം.
മേയ്-21356, ജൂൺ-21489, ജൂലൈ- 29592, ഓഗസ്റ്റ്- 59429, സെപ്റ്റംബർ- 85919, ഒക്ടോബർ- 102931,നവംബർ- 111295, ഡിസംബർ-132165, ജനുവരി-109441, ഫെബ്രുവരി-93180
എയർ ഇന്ത്യ എക്സ്പ്രസ്, എയർ അറേബ്യ, എയർ അറേബ്യ അബുദാബി, എതിഹാദ്, എമിറേറ്റ്സ്, ഖത്തർ എയർവേയ്‌സ്, സലാം എയർ, ഫ്ലൈ ദുബായ്, ഇൻഡിഗോ, ഗൾഫ് എയർ, കുവൈത്ത് എയർവേയ്‌സ്, മാൽഡീവിയൻ എയർവേയ്‌സ്, സ്കൂട്ട്, ശ്രീലങ്കൻ എയർ ലൈൻസ് എന്നിവയാണ് നിലവിൽ തിരുവനന്തപുരത്തു നിന്നു സർവീസ് നടത്തുന്നത്. ആഴ്ചയിൽ 24 സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസ് ആണ് മുന്നിൽ. തായ് എയർ ഏഷ്യ ബാങ്കോക്ക് സർവീസിന് അനുമതി നേടിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.