ആദായ നികുതി റിട്ടേൺ: വാർഷിക വിവര പ്രസ്താവനയിലെ തെറ്റ് തിരുത്താം; അറിയേണ്ടതെല്ലാം

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് മുൻപായി ആദായ നികുതി പോർട്ടലിൽ ലഭ്യമായിട്ടുള്ള വാർഷിക വിവര പ്രസ്താവനയെ കുറിച്ച് അറിഞ്ഞിരിക്കണം.

Written by - Zee Malayalam News Desk | Last Updated : Jul 21, 2022, 05:11 PM IST
  • ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി ജൂലൈ 30
  • കഴിഞ്ഞ വർഷം നവംബറിലാണ് വാർഷിക വിവര പ്രസ്താവന (എഐഎസ്) സർക്കാർ അവതരിപ്പിക്കുന്നത്
  • 2022 മാർച്ചിൽ ആദായ നികുതി വകുപ്പ് എഐഎസിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചിരുന്നു
ആദായ നികുതി റിട്ടേൺ: വാർഷിക വിവര പ്രസ്താവനയിലെ തെറ്റ്  തിരുത്താം; അറിയേണ്ടതെല്ലാം

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി ജൂലൈ 30 വരെയാണ്. ഈ ദിവസം വരെ മാത്രമാണ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസരമുള്ളത്.  ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് മുൻപായി ആദായ നികുതി പോർട്ടലിൽ ലഭ്യമായിട്ടുള്ള വാർഷിക വിവര പ്രസ്താവനയെ കുറിച്ച് അറിഞ്ഞിരിക്കണം.

എന്താണ് വാർഷിക വിവര പ്രസ്താവന ?

കഴിഞ്ഞ വർഷം നവംബറിലാണ് വാർഷിക വിവര പ്രസ്താവന (എഐഎസ്) സർക്കാർ അവതരിപ്പിക്കുന്നത്. ഇതിന് രണ്ട് ഘടകങ്ങളാണുള്ളത് - ഒന്ന് നികുതിദായകരുടെ വിവരങ്ങളുടെ സംഗ്രഹം. നികുതിദായകന് റിട്ടേണുകള്‍ ഫയല്‍ ചെയ്യാനുള്ള സൗകര്യത്തിന് വേണ്ടിയാണ് ഇത് . കൂടാതെ ടിഐഎസിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ വിശദമാക്കുന്ന ശരിയായ വാർഷിക വിവര പ്രസ്താവനയും ഉണ്ടാകും. സ്ഥാപനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന എല്ലാ ഇടപാടുകളുടെയും വിശദാംശങ്ങൾ ഇതിൽ ലഭ്യമാകുന്നതാണ്.  2022 മാർച്ചിൽ ആദായ നികുതി വകുപ്പ് എഐഎസിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചിരുന്നു. 

നൽകിയിരിക്കുന്ന വിവരങ്ങൾ തെറ്റാണെങ്കിൽ നികുതിദായകർ എന്തുചെയ്യണം?

പുതിയ ആദായനികുതി ഇ-ഫയലിംഗ് പോർട്ടലിലെ ‘സേവനങ്ങൾ’ എന്ന ടാബിന് കീഴിലുള്ള ‘വാർഷിക വിവര പ്രസ്താവന (എഐഎസ്)’ ക്ലിക്ക് ചെയ്താൽ പുതിയ എഐഎസ് ലഭിക്കുന്നതാണ്. എഐഎസിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ കൃത്യമല്ലെന്ന് കണ്ടാൽ തിരുത്താനുള്ള സൗകര്യം ഉണ്ട്. ഫീഡ്‌ബാക്കായി ഇത് നൽകാവുന്നതാണ്. ഓപ്‌ഷണൽ’ ടാബിലും ഇതുതന്നെ ചെയ്യാനാകും. 

വാർഷിക വിവര പ്രസ്താവനയിലെ തെറ്റുകൾ തിരുത്തുന്നത് എങ്ങനെ?

ആദ്യം പുതിയ ആദായ നികുതി ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.തുടർന്ന് 'സേവനങ്ങൾ' എന്ന  ടാബിന് കീഴിൽ 'വാർഷിക വിവര പ്രസ്താവന (എഐഎസ്)' തിരഞ്ഞെടുക്കുക.
ഇപ്പോൾ, രണ്ട് ഓപ്ഷനുകൾ ദൃശ്യമാകുന്നതാണ് - നികുതിദായക വിവര സംഗ്രഹം (ടിഐഎസ്),എന്നതും വാർഷിക വിവര പ്രസ്താവന (എഐഎസ്). 
ഇതിൽ AIS-ൽ ക്ലിക്ക് ചെയ്യുക. AIS-ൽ ക്ലിക്ക് ചെയ്‌ത ശേഷം, സ്‌ക്രീനിൽ AIS-ന്റെ ഭാഗം A, ഭാഗം B എന്നിവ കാണാം.ഇതിൽ നിന്നും ശരിയല്ലാത്ത വിവരങ്ങൾ തിരഞ്ഞെടുക്കാം. ഫീഡ്ബാക്ക് സമർപ്പിക്കാൻ 'ഓപ്ഷണൽ'എന്നത് തിരഞ്ഞെടുക്കുക.ഇതിൽ നിങ്ങൾക്ക് 7 ഓപ്ഷനുകൾ ലഭ്യമാകും. തുടർന്ന് വരുന്ന  ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന്, വേണ്ട  ഓപ്ഷൻ തിരഞ്ഞെടുക്കുക.തുടർന്ന് ‌സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News