ഇടുക്കി: ജനവാസ മേഖലയിലിറങ്ങി ആക്രമണം നടത്തിക്കൊണ്ടിരിക്കുന്ന ഒറ്റയാന്‍ അരിക്കൊമ്പനെ മയക്ക് വെടി വെച്ച് പിടികൂടാന്‍ ഉത്തരവായി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാ സിംഗ് ഐഎഫ്എസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
വനം വകുപ്പ് വാച്ചര്‍ ശക്തിവേല്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് മേഖലയില്‍ ഉയര്‍ന്നത്. തുടര്‍ന്ന് വനം മന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേരുകയും വയനാട്ടില്‍ നിന്നുള്ള പ്രത്യേക ആര്‍ആര്‍ടി സംഘത്തെ ജില്ലയിലേയ്ക്ക് അയക്കുകയും ചെയ്തു. വെറ്ററിനറി സര്‍ജന്‍ അരുണ്‍ സഖറിയാ നേരിട്ടെത്തി പഠനം നടത്തുകയും അരികൊമ്പനെ പിടികൂടുന്നതടക്കമുള്ള ശുപാര്‍ശ നല്‍കുകയും ചെയ്തു. തുടര്‍ന്ന് സിസിഎഫ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.
കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ദേവികുളം റേഞ്ചില്‍ കാട്ടാന ആക്രമണത്തില്‍ 13 ജീവനുകള്‍ നഷ്ടപ്പെടുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നിരവധി വീടുകളും ഏക്കറ് കണക്കിന് ഭൂമിയിലെ കൃഷിയും നശിച്ചു. നാശ നഷ്ടങ്ങളില്‍ ഏറിയ പങ്കും വരുത്തിയത് അരികൊമ്പനാണ്. ഈ സാഹചര്യത്തിലാണ് അപകടകാരിയായ ഒറ്റയാനെ പിടികൂടാന്‍ വനം വകുപ്പ് നടപടി ആരംഭിക്കുന്നത്. ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലാണ് അരികൊമ്പന്‍ ഏറെ നാശം വിതച്ചിട്ടുള്ളത്. മയക്കു വെടി വെച്ച് കൂട്ടിലാക്കുകയോ വാഹനത്തില്‍ മറ്റൊരിടത്തേയ്ക്ക് മാറ്റുകയോ വാഹനത്തില്‍ കൊണ്ടുപോകാന്‍ സാധിക്കില്ലെങ്കില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച് നിരീക്ഷിക്കുകയോ ചെയ്യാമെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ വേഗത്തിലാക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...