Idukki Kallar Dam Opening : ഇടുക്കി കല്ലാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി; കല്ലാർ, ചിന്നാർ പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം

വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതാണ് ജലനിരപ്പ് വൻ തോതിൽ ഉയരാൻ കാരണമായിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Nov 24, 2021, 08:37 AM IST
  • നിലവിൽ മുല്ലപ്പെരിയാർ ഡാമിന്റെ 7 സ്പിൽവേ ഷട്ടറുകളാണ് തുറന്നിട്ടുള്ളത്.
  • വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതാണ് ജലനിരപ്പ് വൻ തോതിൽ ഉയരാൻ കാരണമായിരിക്കുന്നത്.
  • ഇടുക്കി കല്ലാർ ഡാമിന്റെ 2 ഷട്ടറുകളാണ് നിലവിൽ ഉയർത്തിയിരിക്കുന്നത്.
  • മഴയുടെ തോത് വര്ധിച്ചതോടെയാണ് അലിയാർ ഡാമിന്റെ പതിനൊന്ന് ഷട്ടറുകൾ ഉയർത്തിയത്.
Idukki Kallar Dam Opening : ഇടുക്കി കല്ലാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി; കല്ലാർ, ചിന്നാർ പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം

Idukki : ജലനിരപ്പ് (Water Level) വൻ തോതിൽ ഉയർന്ന സാഹചര്യത്തിൽ ഇടുക്കി കല്ലാർ ഡാമിന്റെയും (Idukki Kallar Dam) ഷട്ടറുകൾ ഉയർത്തി. ഇത് കൂടാതെ മുല്ലപ്പെരിയാർ (Mullaperiyar), ആളിയാർ ഡാമുകളുടെ (Aliyar Dam) ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. നിലവിൽ മുല്ലപ്പെരിയാർ ഡാമിന്റെ 5 സ്പിൽവേ ഷട്ടറുകളാണ് തുറന്നിട്ടുള്ളത്.  7 ഷട്ടറുകൾ ഉയർത്തിയിരുന്നെങ്കിലും ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് 2 എണ്ണം അടക്കുകയായിരുന്നു. വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതാണ് ജലനിരപ്പ് വൻ തോതിൽ ഉയരാൻ കാരണമായിരിക്കുന്നത്.

മുല്ലപ്പെരിയാറിൽ നിന്ന് നിലവിൽ  3949 ഘനയടി വെള്ളമാണ് ഒഴുക്കിവിടുന്നത്. ഇന്നലെ രാവിലെയോടെ മുല്ലപ്പെരിയാറിന്റെ ഒരു ഷട്ടർ  തുറന്നു. പിന്നീട് വൈകിട്ടോട് കൂടി ആദ്യം നാല് ഷട്ടറുകളും, പിന്നീട് രണ്ട് ഷട്ടറുകളും കൂടി തുറക്കുകയായിരുന്നു. ഇതിനെ തുടർന്ന് പെരിയാറിലെ ജലനിരപ്പും വർധിച്ചിട്ടുണ്ട്. പെരിയാറിന്റെ തീരാത്ത താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം നൽകി കഴിഞ്ഞു.

ALSO READ: Rain alert | സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

ഇടുക്കി കല്ലാർ ഡാമിന്റെ 2 ഷട്ടറുകളാണ് നിലവിൽ ഉയർത്തിയിരിക്കുന്നത്. ഇരു ഷട്ടറുകളും 10 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. 10 ക്യുമെക്സ് ജലം നിലവിൽ ഇവിടെ നിന്ന് ഒഴുക്കി വിടുന്നുണ്ട്. ഇതും, കനത്ത മഴയും കല്ലാർ, ചിന്നാർ പുഴകളിലെ ജലനിരപ്പ് വർധിക്കാൻ കാരണമായേക്കും. ഇത് മൂലം ഇരു പുഴയിലെയും തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

ALSO READ: Andhra dam crack | ആന്ധ്രയിലെ റയല ചെരിവ് ജലസംഭരണിയിൽ വിള്ളൽ; നിരവധി ​ഗ്രാമങ്ങൾ ഒഴിപ്പിച്ചു

മഴയുടെ തോത് വര്ധിച്ചതോടെയാണ് അലിയാർ ഡാമിന്റെ പതിനൊന്ന് ഷട്ടറുകൾ ഉയർത്തിയത്. എല്ലാ ഷട്ടറുകളും 21 സെന്റിമീറ്ററാണ് ഉയർത്തിയിരിക്കുന്നത്. നിലവിൽ 4500 ക്യൂസെക്സ് ആളിയാറിൽ നിന്ന് ഒഴുക്കി വിടുന്നുണ്ട്. കൂടാതെ പ്രദേശത്ത് കണ്ടത് മഴ നിലവിൽ തുടർന്ന് വരികെയാണ്. ഈ സാഹചര്യത്തിൽ നദിയുടെ ഇരുകരയിലും താമസിക്കുന്നവരോട് ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. 

ALSO READ:' Heavy Rain in Kerala: കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികൾ ജാ​ഗ്രത പാലിക്കണമെന്ന് നിർദേശം

അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം നിലവിൽ ശക്തമായ ന്യൂനമർദ്ദമായി (Low pressure) മാറി. ബംഗാൾ ഉൾക്കടലിൽ തെക്കൻ ആൻഡമാൻ കടലിനും സമീപ പ്രദേശത്തുമായി ചക്രവാതച്ചുഴിയും നിലനിൽക്കുകയാണ്.   നവംബർ 25 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ പെയ്തേക്കും. പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശമുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News