ഇടുക്കി: ഏലം കൃഷിയും വ്യവസായവും നിരവധി പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നപോവുകയാണ്. ഇപ്പോൾ മേഖല ചെറിയ ആശ്വാസത്തിലേക്ക് എത്തുന്നുണ്ടെങ്കിലും പൂർണമായും കരകയറിയിട്ടില്ല. പൊന്നുംവിലയുണ്ടായിരുന്ന ഏലത്തിന് താങ്ങ് വില നൽകണമെന്ന ആവശ്യം വരെ ഉയർന്നു. അത്തരത്തിലുള്ള പ്രതിസന്ധിഘട്ടമാണ് ഏലം മേഖലയിൽ ഉണ്ടായത്. പ്രളയവും കോവിഡും കയറ്റുമതിയിലെ പ്രതിസന്ധികളും ഇവയിൽ ചിലതുമാത്രം.
മറ്റ് കൃഷികളെ അപേക്ഷിച്ച് കൂടുതല്‍ സമയം വേണം എന്നതാണ് ഏലം പരിപാലനത്തിലെ ഏറ്റവും വലിയ വെല്ലുവിളി. കൃത്യമായ വളപ്രയോഗവും, കീടങ്ങള്‍ക്കെതിരെയുള്ള പ്രതിരോധവും, വെള്ളത്തിന്‍റെ ലഭ്യതയുമൊക്കെ ഏലചെടിയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്.
പ്രതിസന്ധികൾക്കൊപ്പം ചിലവേറിയ പരിപാലനംകൂടിയാകുമ്പോൾ വൻകിട കൃഷികാർക്ക് പോലും പിടിച്ചുനിൽക്കുന്നത് ശ്രമകരമാണ്. ഈ ഘട്ടത്തിലാണ് മികച്ച വിളവും കൂടുതല്‍ പ്രതിരോധ ശേഷിയുമുള്ള ചെടി സ്വന്തമായി വികസിപ്പിച്ച്, ഏലം കൃഷി കൂടുതല്‍ ലാഭകരമാക്കി കുമളി ആനവിലാസം സ്വദേശിയായ ജെയിംസ് എന്ന കര്‍ഷകന്‍ ശ്രദ്ധേയനാകുന്നത്.
30 വര്‍ഷംകൊണ്ടാണ് ആനവിലാസം തുരുത്തിക്കിഴക്കേല്‍ ജെയിംസ്, ഏല സുന്ദരി എന്ന സ്വന്തം ഏലചെടി വികസിപ്പിച്ചെടുത്തത്. നാടന്‍ ഏലത്തില്‍ നിന്നും വിവിധ ഘട്ടങ്ങളിലായാണ് ഏല സുന്ദരിയെ വികസിപ്പിച്ചത്. വര്‍ങ്ങള്‍ക്ക് മുന്‍പ് സാധാരണ ചെടിയിലെ മികച്ച ഏലക്കാ തെരഞ്ഞെടുത്ത് അത് മുളപ്പിച്ചെടുത്തു.
Read Also: ചർച്ചയിൽ സിൽവർ ലൈനില്ല; പിണറായി-ബസവരാജ് ബൊമ്മൈ കൂടിക്കാഴ്ച അവസാനിച്ചു
ഇത്തരത്തില്‍ വളര്‍ന്ന പുതിയ ചെടിയിലെ ഫലത്തില്‍ നിന്നും വീണ്ടും വിത്ത് ശേഖരിച്ച് കിളിര്‍പ്പിച്ചു. ഇങ്ങനെ അഞ്ചിലധികം തവണയാണ് പുതിയ തലമുറയെ സൃഷ്ടിച്ചെടുത്തത്. ഒരു ചെടി വളര്‍ത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അതില്‍ നിന്നും അടുത്ത വിത്ത് ശേഖരിച്ചത്. അവസാനം ലഭ്യമായ കൂടുതല്‍ ഗുണമേന്മയുള്ള ചെടികളെ വര്‍ഷങ്ങളോളം പരിപാലിച്ചു.
ഏലസുന്ദരിയ്ക്ക്, മറ്റ് ഏലചെടികളേക്കാള്‍ പ്രതിരോധ ശേഷി കൂടുതലുണ്ടെന്നാണ് കര്‍ഷകനായ ജെയിംസും മകന്‍ ഐറിനും അവകാശപ്പെടുന്നത്. വളപ്രയോഗം വളരെ കുറച്ച് മതി. കീടനാശിനി പ്രയോഗം ആവശ്യമില്ല. വെള്ളം പോലും അധികമായി വേണ്ട. മണ്ണ് കുറവുള്ള, പാറയിടുക്കില്‍ പോലും ഇത് വളരും.
Read Also: ഗവർണർക്ക് നേരെയുള്ള കയ്യേറ്റം; മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് കെ സുരേന്ദ്രൻ
നിലവില്‍ ജെയിംസിന്റെ കൃഷിയിടത്തില്‍ 300 മൂട് ഏല സുന്ദരി ഇനത്തില്‍ പെട്ട ചെടികളെ പരിപാലിയ്ക്കുന്നുണ്ട്. രണ്ട് വര്‍ഷം പ്രായമുള്ള ചെടിയില്‍ നിന്നും ശരാശരി അഞ്ച് മുതല്‍ ഏഴ് കിലോ വരെ ഏലക്കാ ലഭിയ്ക്കുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
കൃഷിടിയത്തിലെ വിവിധ ജോലികള്‍ക്കായി കുറച്ച് സമയം ചെലവഴിച്ചാല്‍ മതിയെന്നതും കര്‍ഷകര്‍ക്ക് കൂടുതല്‍ ലാഭം നേടിതരും. വേനല്‍കാലത്ത് തുടര്‍ച്ചയായി നനയ്‌ക്കേണ്ട ആവശ്യവുമില്ല. സ്‌പൈസസ് ബോര്‍ഡിന്റെ സഹായത്തോടെ കൂടുതല്‍ കര്‍ഷകര്‍ക്ക് ഏല സുന്ദരിയെ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കര്‍ഷകന്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...