Idukki : സംസ്ഥാനത്ത് മഴ കനക്കുന്നതോടെ ഡാമുകൾ വീണ്ടും തുറക്കുന്നു. ഇടുക്കി ഡാം (Idukki Dam) ഇന്ന് ഉച്ചയ്ക്ക് ശേഷം 2 മണിയോടെ തുറക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
അണക്കെട്ടിന്റെ ഒരു ഷട്ടർ മാത്രം 40 സെന്റി മീറ്റർ ഉയർത്തും. പെരിയാറിന്റെ സമീപത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
ALSO READ : Breaking News : Idukki Dam തുറന്നു, പെരിയാറിന്റെ ഇരുകരയിലുള്ളവർക്ക് ജാഗ്രത നിർദേശം
രാവിലെ 10 മണിക്ക് 2398.80 അടി ജലനിരപ്പാണ് റിപ്പോർട്ട് ചെയ്തിരിക്കുരന്നത്. റൂൾ കർവ് അനുസരിച്ച് ഇടുക്കി അണക്കെട്ടിൽ വെള്ളം 2392.03 അടിയായൽ ബ്ലൂ അലേർട്ട് പ്രഖ്യാപിക്കും. 2398.03ന് ഓറഞ്ച് അലേർട്ടും 2399.03ന് റെഡ് അലേർട്ടുമാണ്.
അതേസമയം ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കനക്കുന്നതിനാലാണ് അണക്കെട്ടിന്റെ ഷട്ടർ തുറന്ന് വിടാൻ തീരുമാനിച്ചിരിക്കുന്നത്. ചെറുതോണി ഡാമിന്റെ ഷട്ടറും ഇന്ന് തുറക്കാൻ സാധ്യയുണ്ട്. മണിക്കൂറിൽ .8 മില്ലിമീറ്റർ മഴയാണ് ഡാമിന്റെ വൃഷ്ടിപ്രദേശത്ത് പെയ്യുന്നത്.
ALSO READ : Mudslide | കനത്ത മഴയിൽ എറണാകുളത്ത് മണ്ണിടിച്ചിൽ; ഒരു മരണം
അതോടൊപ്പം മുല്ലപ്പെരിയാർ ഡാമിലെ വെള്ളം 140 അടിയായി ഉയർന്നിട്ടുണ്ട്. ഇതെ തുടർന്ന് ഡാമിൽ നിന്ന് തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ സക്കൻഡിൽ 900 ഘന അടി വെള്ളമാണ് തമിഴ്നാട് സ്പിൽവെ വഴി കൊണ്ടുപോകുന്നത്.
കഴിഞ്ഞ മാസം ഒക്ടോബർ 19നായിരുന്നു കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയായ ഇടുക്കി ഡാം തുറന്നത്. അന്ന് ഡാമിന്റെ മൂന്ന് ഷട്ടറുകൾ 35 സെന്റി മീറ്റർ ഉയരത്തിൽ തുറന്നാണ് വെള്ളം പുറത്ത് വിട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...