തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ശ്രീറാം വെങ്കിട്ടരാമനും രേണു രാജും വിവാഹിതരാകുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് അടുത്ത ഞായറാഴ്ച വിവാഹം നടത്തും. എറണാകുളം ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ വെച്ചാണ് വിവാഹമെന്ന സൂചനയുണ്ട്. വിവാഹത്തിൽ അടുത്ത ബന്ധുക്കൾക്ക് മാത്രമാണ് ക്ഷണം. വിവാഹ ശേഷം പ്രത്യേക സത്ക്കാരവുമുണ്ടാകും. നിലവിൽ ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എം.ഡിയുമാണ് ശ്രീറാം വെങ്കിട്ടരാമൻ. രേണു രാജ് ആലപ്പുഴ ജില്ലാ കലക്ടറാണ്.
ശ്രീറാം വെങ്കിട്ടരാമനും രേണു രാജും എംബിബിഎസ് പഠനം പൂർത്തിയാക്കിയതിന് ശേഷമാണ് സിവിൽ സർവീസ് പരീക്ഷ എഴുതിയത്. 2012 ൽ ശ്രീറാം വെങ്കിട്ടരാമൻ രണ്ടാം റാങ്കോടെയായിരുന്നു സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടിയത്. 2014 ലാണ് രേണു രാജ് സിവിൽ സർവീസ് പരീക്ഷ പാസായത്. രേണു രാജിനും സിവിൽ സർവീസ് പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കാൻ കഴിഞ്ഞിരുന്നു.
ALSO READ: ശ്രീറാം വെങ്കിട്ടരാമന്‍ തിരികെ സര്‍വീസിലേക്ക്... ആരോഗ്യവകുപ്പില്‍ നിയമനം?
എറണാകുളം സ്വദേശിയാണ് ശ്രീറാം വെങ്കിട്ടരാമൻ രേണു രാജ് കോട്ടയം സ്വദേശിനിയാണ്. ശ്രീറാം വെങ്കിട്ടരാമൻ ദേവികുളം സബ് കളക്ടറായിരിക്കുമ്പോൾ സ്വീകരിച്ച നടപടികൾ വളരെ ശ്രദ്ധേയമായിരുന്നു, രേണു രാജും ദേവികുളം സബ് കളക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തുടർന്ന് ദേവികുളത്തെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കടുത്ത നടപടികൾ രേണു രാജ് സ്വീകരിച്ചിരുന്നു .
2019 ൽ മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമാനെ സർവീസിൽ നിന്ന് സസ്‌പെൻറ് ചെയ്തിരുന്നു. ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എം.ഡിയുമായി ആണ് ശ്രീറാം വെങ്കിട്ടരാമൻ വീണ്ടും സർവീസിൽ തിരികെയെത്തിയത്. ശ്രീറാ൦ വെങ്കിട്ടരാമനെ 2019 ഓഗസ്റ്റ് അഞ്ചിനാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. 2019 ഓഗസ്റ്റ് മൂന്നിനാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെഎം ബഷീര്‍ കൊല്ലപ്പെടുന്നത്. കേസില്‍ ശ്രീറാം ഒന്നാം പ്രതിയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസ് രണ്ടാം പ്രതിയുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...