വയനാട്: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു. വയനാട് വെണ്ണിയോട് കല്ലട്ടി കോളനിയിലാണ് അപകടമുണ്ടായത്. വടക്കേവീട്ടിൽ കേളുവിന്റെ വീടിനാണ് തീ പിടിച്ചത്. ഗ്യാസ് സിലിണ്ടർ കണക്ഷൻ മാറ്റി സ്ഥാപിക്കുന്നതിനിടെയാണ് സംഭവം. കൽപ്പറ്റ അഗ്നി രക്ഷാ സേന സംഭവസ്ഥലത്തെത്തി തീയണച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.
ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു പുതിയ സിലിണ്ടർ കണക്ഷൻ മാറ്റി സ്ഥാപിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ വീടിന്റെ മേൽക്കൂരയും അടുക്കളയും പൂർണമായി തകർന്നു. കേളുവിന്റെ ഭാര്യ ശാന്തയും അയൽവാസിയും ചേർന്നാണ് സിലിണ്ടർ കണക്ഷൻ മാറ്റി സ്ഥാപിച്ചത്.
ALSO READ: താമരശേരി ചുരത്തില്‍ കടുവയിറങ്ങി; ചുരം ഒമ്പതാം വളവിലേക്ക് കടുവയെത്തി
ഇതിനിടയിൽ ഗ്യാസ് ചോരുന്നതു കണ്ട ഇരുവരും പുറത്തേക്ക് ഇറങ്ങി ഓടി. തുടർന്ന് അബോധാവസ്ഥയിലായ ശാന്തയെ ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനത്തിൽ വലിയ ആഘാതമാണ് വീടിനുണ്ടായത്. നാട്ടുകാർ വിവരമറിച്ചതിനെത്തുടർന്ന് കൽപ്പറ്റയിൽ നിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.