Hilly Aqua:കുറഞ്ഞ വിലയിൽ കേരളത്തിന്റെ സ്വന്തം വെള്ളം

 20 ലിറ്ററിന്റെ കുപ്പിവെള്ളമാണ് ആദ്യ ഘട്ടത്തിൽ അരുവിക്കരയിൽനിന്നു വിപണിയിലേക്കെത്തുന്നത്. 60 ലിറ്ററിന്റെ കുപ്പിവെള്ളം കുടുംബശ്രീ വഴിയും വിപണിയിലെത്തിക്കും

Written by - Zee Malayalam News Desk | Last Updated : Jan 17, 2021, 03:41 PM IST
  • തൊടുപുഴയ്ക്കു പുറമേ അരുവിക്കരയിൽനിന്നുകൂടി മിതമായ നിരക്കിൽ വെള്ളം ആവശ്യാനുസരണം പൊതുജനങ്ങൾക്കു ലഭ്യമാകും
  • ഏറ്റവും ആധുനിക ശുദ്ധീകരണ പ്രക്രിയകളാണ് ഹില്ലി അക്വക്ക് ഉപയോഗിച്ചിരിക്കുന്നത്
  • വിപണത്തിന് കുടുംബശ്രീയും സഹായിക്കും
Hilly Aqua:കുറഞ്ഞ വിലയിൽ കേരളത്തിന്റെ സ്വന്തം വെള്ളം

തിരുവനന്തപുരം: മലയാളികൾക്ക് ഇനി മുതൽ കുറഞ്ഞ ചിലവിൽ ഏറ്റവും നല്ല വെള്ളം കുടിക്കാം.കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ (കിഡ്ക്) അരുവിക്കരയിൽ സ്ഥാപിച്ച 'ഹില്ലി അക്വാ' കുപ്പിവെള്ള പ്ലാന്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.'ഹില്ലി അക്വാ' എന്ന പേരിൽ സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന ഈ കുടിവെളള പദ്ധതി പൂർണമായും ആധുനിക സംവിധാനങ്ങളിലൂടെ ശുദ്ധീകരണം നടത്തിയാണ് വിതരണം ചെയ്യുന്നത്. 

ALSO READ: Operation Screen: ഇന്ന് മുതൽ വണ്ടികൾക്ക് പണി വീഴും

തൊടുപുഴയ്ക്കു പുറമേ അരുവിക്കരയിൽനിന്നുകൂടി ഹില്ലി അക്വാ വിപണിയിലേക്കെത്തുന്നതോടെ പരിശുദ്ധമായ കുടിവെള്ളം മിതമായ നിരക്കിൽ ആവശ്യാനുസരണം പൊതുജനങ്ങൾക്കു ലഭ്യമാകും.ജല അതോറിറ്റി(Water Authority) നൽകുന്ന വെള്ളം സാൻഡ് ഫിൽട്രേഷൻ, കാർബൺ ഫിൽട്രേഷൻ, മൈക്രോൺ ഫിൽട്രേഷൻ, അൽട്രാ ഫിൽട്രേഷൻ ട്രീറ്റ്മെന്റ്, ഓക്സിജൻ അളവു ക്രമീകരിക്കുന്നതിന് ഓസോണൈസേഷൻ എന്നിവ നടത്തിയാണ് കുപ്പിവെള്ളമാക്കി വിതരണത്തിനു തയാറാക്കുന്നത്. 20 ലിറ്ററിന്റെ 2720 കുപ്പിവെള്ളം പ്രതിദിനം ഉൽപാദിപ്പിക്കാൻ ശേഷിയുള്ള യന്ത്രസംവിധാനമാണ് അരുവിക്കരയിൽ ഇപ്പോൾ സജ്ജമാക്കിയിരിക്കുന്നത്. ഇതിനു പുറമേ മണിക്കൂറിൽ 7,200 ലിറ്റർ ഉൽപാദന ശേഷിയുള്ള രണ്ടു പ്രൊഡക്ഷൻ ലൈനുകൾകൂടിയുണ്ട്.

ALSO READ: Athira Death: ആതിരയ്ക്ക് രക്തം പേടി, കൊലപാതക സാധ്യത ആരോപിച്ച് ഇരുകുടുംബങ്ങളും, കുഴങ്ങി പോലീസ്

ഇവയിൽനിന്ന് ഒരു ലിറ്റർ, രണ്ടു ലിറ്റർ, 750 മില്ലി, അര ലിറ്റർ എന്നിങ്ങനെയുള്ള കുപ്പികളിൽ വെള്ളം നിറയ്ക്കാനാകും. 20 ലിറ്ററിന്റെ കുപ്പിവെള്ളമാണ് ആദ്യ ഘട്ടത്തിൽ അരുവിക്കരയിൽനിന്നു വിപണിയിലേക്കെത്തുന്നത്. 60 ലിറ്ററിന്റെ കുപ്പിവെള്ളം കുടുംബശ്രീ(Kudumbasree) വഴിയാണ് വിപണിയിലെത്തിക്കുക. ഇതിനായി പ്രത്യേക പരിശീലനത്തിലൂടെ ആറു യുവതീയുവാക്കളടങ്ങുന്ന സാന്ത്വനം എന്ന ഗ്രൂപ്പ് നി‍ർമ്മിച്ചിരിക്കുന്നു.

2020 ഫെബ്രുവരിലാണ് അരുവിക്കരയിലെ(Trivandrum) പ്ലാന്റിന്റെ പ്രവർത്തനങ്ങൾ സർക്കാർ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപമെന്റ് കോർപ്പറേഷൻ ലിമിറ്റഡിനെ ഏൽപ്പിക്കുന്നത്.മേയ് അഞ്ചിനു ജല അതോറിറ്റിയും കിഡ്കുമായി ധാരണാപത്രം ഒപ്പുവച്ചു. കോവിഡ് പ്രതിസന്ധിയിലും കാര്യക്ഷമമായ ഇടപെടലിലൂടെ പ്ലാന്റിന്റെ വിവിധ യന്ത്ര സംവിധാനങ്ങളുടെ നവീകരണം, വിവിധ സ്ഥാപനങ്ങളിൽനിന്നുള്ള ലൈസൻസ്, പെർമിറ്റ് എന്നിവ നേടിയെടുക്കാനായി. സംസ്ഥാന സർക്കാരിന്റെ 100 ദിന പദ്ധതിയിൽപ്പെടുത്തിയാണ് അതിവേഗം പ്ലാന്റിന്റെ നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനം തുടങ്ങിയത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News