ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ തിങ്കളാഴ്ച മുതൽ; ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി

കോവിഡ് ബാധിതരായ വിദ്യാർത്ഥികൾക്ക് പ്രത്യേക സംവിധാനം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Jan 30, 2022, 12:58 PM IST
  • നാളെ രാവിലെ 9.30നും ഉച്ചയ്ക്ക് രണ്ട് മണിക്കുമാണ് പരീക്ഷ നടക്കുക
  • 3,20,067 വിദ്യാർത്ഥികളാണ് പരീക്ഷക്ക് ഹാജരാകുന്നത്. സംസ്ഥാനത്തൊട്ടാകെ 1,955 കേന്ദ്രങ്ങളിലായാണ് പരീക്ഷ
  • റെഗുലർ വിഭാഗത്തിൽ 2,98,412 വിദ്യാർത്ഥികളും പ്രൈവറ്റ് വിഭാഗത്തിൽ 21,644 കുട്ടികളും ലാറ്ററൽ എൻട്രി റെഗുലർ വിഭാഗത്തിൽ 11 വിദ്യാർത്ഥികളും പരീക്ഷ എഴുതും
ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ തിങ്കളാഴ്ച മുതൽ; ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ തിങ്കളാഴ്ച തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പരീക്ഷ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കോവിഡ് ബാധിതരായ വിദ്യാർത്ഥികൾക്ക് പ്രത്യേക സംവിധാനം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നാളെ രാവിലെ 9.30നും ഉച്ചയ്ക്ക് രണ്ട് മണിക്കുമാണ് പരീക്ഷ നടക്കുക. 3,20,067 വിദ്യാർത്ഥികളാണ് പരീക്ഷക്ക് ഹാജരാകുന്നത്. സംസ്ഥാനത്തൊട്ടാകെ 1,955 കേന്ദ്രങ്ങളിലായാണ് പരീക്ഷ. റെഗുലർ വിഭാഗത്തിൽ 2,98,412 വിദ്യാർത്ഥികളും പ്രൈവറ്റ് വിഭാഗത്തിൽ 21,644 കുട്ടികളും ലാറ്ററൽ എൻട്രി റെഗുലർ വിഭാഗത്തിൽ 11 വിദ്യാർത്ഥികളും പരീക്ഷ എഴുതും.

ഗൾഫിൽ 41 കുട്ടികളും ലക്ഷദ്വീപിൽ 1023 കുട്ടികളും മാഹിയിൽ 414 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത് ഇംഗ്ലീഷ് വിഷയത്തിൽ ആണ്. മൊത്തം 2,08,411വിദ്യാർത്ഥികളാണ് ഇം​ഗ്ലീഷ് വിഷയത്തിൽ പരീക്ഷ എഴുതുന്നത്. ഫോക്കസ് ഏരിയയെ എതിർക്കുന്ന അധ്യാപകരെ മന്ത്രി പരോക്ഷമായി വിമർശിച്ചു.

അധ്യാപകരെ സർക്കാർ നിയോഗിക്കുന്നത് ഉത്തരവാദിത്വത്തിന്റെ അടിസ്ഥാനത്തിലാണ്. അധ്യാപകരുടെ ജോലി പഠിപ്പിക്കുക എന്നതാണ്. വിദ്യാഭ്യാസ വകുപ്പിലെ ഒരോ ഉദ്യോഗസ്ഥനും ചുമതലകൾ നിശ്ചയിച്ചിട്ടുണ്ട്. എല്ലാവരും ചേർന്ന് ചുമതലകൾ നിർവ്വഹിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News