കുഫോസ് വിസി നിയമനം : ഡോ. റിജി ജോണിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി

 പുതിയ വിസിയെ നിയമിക്കുന്നതിനായി പുതുതായി സെര്‍ച്ച് കമ്മിറ്റിയെ തീരുമാനിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Nov 14, 2022, 11:06 AM IST
  • യുജിസി ചട്ടപ്രകാരമല്ല വിസിയെ നിയമിച്ചതെന്നും, അതിനാല്‍ നിയമനം റദ്ദാക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം
  • ഡോ. കെ കെ വിജയന്‍, ഡോ. സദാശിവന്‍ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്
  • സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ്
കുഫോസ് വിസി നിയമനം :  ഡോ. റിജി ജോണിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി : കേരള ഫിഷറീസ് ആന്‍ഡ് സമുദ്ര പഠന  വൈസ് ചാന്‍സലറായി ഡോ. കെ. റിജി ജോണിനെ നിയമിച്ചത് ഹൈക്കോടതി റദ്ദാക്കി. സെര്‍ച്ച് കമ്മിറ്റിയുടെ തീരുമാനം യുജിസി ചട്ടപ്രകാരമല്ലെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി വിധി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ്.

 പുതിയ വിസിയെ നിയമിക്കുന്നതിനായി പുതുതായി സെര്‍ച്ച് കമ്മിറ്റിയെ തീരുമാനിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

യുജിസി ചട്ടപ്രകാരമല്ല വിസിയെ നിയമിച്ചതെന്നും, അതിനാല്‍ നിയമനം റദ്ദാക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. വിസി നിയമനത്തിനുള്ള അന്തിമപട്ടികയില്‍ ഉള്‍പ്പെട്ട ഡോ. കെ കെ വിജയന്‍, ഡോ. സദാശിവന്‍ എന്നിവരാണ് വിസി നിയമനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News