Hema Committiee Report : ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ സമഗ്ര നിയമം വേണമെന്ന് മന്ത്രി രാജീവിനോട് ആവശ്യപ്പെട്ട് ഡബ്ല്യുസിസി

അതേസമയം നിയമനിർമ്മാണത്തിന് മുമ്പായി തങ്ങളുമായി ചർച്ച നടത്താൻ തയ്യാറാകണമെന്നും ഡബ്ല്യുസിസി അംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jan 21, 2022, 07:45 PM IST
  • വിമൻ ഇൻ സിനിമ കളക്ടീവ് അംഗങ്ങൾ ഈ ആവശ്യം ഉന്നയിച്ച് നിയമമന്ത്രി പി രാജീവിനെ കണ്ടു.
  • നിലവിൽ കമ്മിറ്റി റിപ്പോർട്ട് മൂന്നംഗ സമിതി പഠിച്ച് കൊണ്ടിരിക്കുകയാണെന്നും. ഈ പഠനം പൂർത്തിയാക്കിയതിന് ശേഷം ഇതും കൂടി പരിഗണിച്ച് കൊണ്ട് മഗ്രനിയമനിർമാണം നടത്തുന്നത് ആലോചിച്ചുവരികയാണെന്നും മന്ത്രി വിമൻ ഇൻ സിനിമ കളക്ടീവ് അംഗങ്ങങ്ങളെ അറിയിച്ചു.
  • അതേസമയം നിയമനിർമ്മാണത്തിന് മുമ്പായി തങ്ങളുമായി ചർച്ച നടത്താൻ തയ്യാറാകണമെന്നും ഡബ്ല്യുസിസി അംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.
  • കമ്മിറ്റിയുടെ നിർദ്ദേശങ്ങളും കണ്ടെത്തലുകളും സംബന്ധിച്ച് തങ്ങൾക്കുള്ള നിർദ്ദേശങ്ങൾ അറിയിക്കാനാണ് ഇതെന്നും ഇവർ അറിയിച്ചു.
Hema Committiee Report : ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ സമഗ്ര നിയമം വേണമെന്ന് മന്ത്രി രാജീവിനോട് ആവശ്യപ്പെട്ട് ഡബ്ല്യുസിസി

Kochi : സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാനായി നിയോ​ഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ (Justice Hema Committiee Report) അടിസ്ഥാനത്തനത്തിൽ സമഗ്ര നിയമം കൊണ്ട് വരണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു. വിമൻ ഇൻ സിനിമ കളക്ടീവ് അംഗങ്ങൾ ഈ ആവശ്യം ഉന്നയിച്ച് നിയമമന്ത്രി പി രാജീവിനെ കണ്ടു.

നിലവിൽ കമ്മിറ്റി റിപ്പോർട്ട് മൂന്നംഗ സമിതി പഠിച്ച് കൊണ്ടിരിക്കുകയാണെന്നും. ഈ പഠനം പൂർത്തിയാക്കിയതിന് ശേഷം ഇതും കൂടി പരിഗണിച്ച് കൊണ്ട് മഗ്രനിയമനിർമാണം നടത്തുന്നത് ആലോചിച്ചുവരികയാണെന്നും മന്ത്രി വിമൻ ഇൻ സിനിമ കളക്ടീവ് അംഗങ്ങങ്ങളെ അറിയിച്ചു.

ALSO READ: ജസ്റ്റിസ് ഹേമ കമ്മീഷനോ കമ്മിറ്റിയോ? ആരെയൊക്കെ വിറപ്പിക്കും ആ റിപ്പോർട്ട്? എന്തുകൊണ്ട് പുറത്ത് വിടുന്നില്ല

അതേസമയം നിയമനിർമ്മാണത്തിന് മുമ്പായി തങ്ങളുമായി ചർച്ച നടത്താൻ തയ്യാറാകണമെന്നും ഡബ്ല്യുസിസി അംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മിറ്റിയുടെ നിർദ്ദേശങ്ങളും കണ്ടെത്തലുകളും സംബന്ധിച്ച് തങ്ങൾക്കുള്ള നിർദ്ദേശങ്ങൾ അറിയിക്കാനാണ് ഇതെന്നും ഇവർ അറിയിച്ചു.

ALSO READ: Actress attack case | അന്വേഷണ ഉദ്യോ​ഗസ്ഥർക്കെതിരായ ​ഗൂഡാലോചന, ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ പരി​ഗണിക്കും

നിയമനിര്മ്മാണത്തിന് മുമ്പായി ചർച്ച തീർച്ചയായും നടത്തുമെന്ന് മന്ത്രി ഡബ്ല്യുസിസി അംഗങ്ങൾക്ക് ഉറപ്പ് നൽകി. സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാനായി നിയോ​ഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാത്തതിനെതിരെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ശക്തമാകുകയാണ്. 

ALSO READ: Actress Attack Case: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന; ദിലീപിനെതിരെ ഗുരുതരവകുപ്പ് കൂടി

റിപ്പോർട്ട് സമർപ്പിച്ച് രണ്ട് വർഷം കഴിഞ്ഞിട്ടും ഉള്ളടക്കം വെളിപ്പെടുത്താത്തതിലാണ് പ്രതിഷേധം ഉയരുന്നത്. ഈ സാഹചര്യത്തിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് എന്തിനായിരുന്നുവെന്നും കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വിടാത്തത് എന്തെന്നും ചർച്ചയാകുന്നത്. കമ്മിറ്റിയാണോ കമ്മീഷനാണോ എന്ന സാങ്കേതികത്വം പറഞ്ഞ് ഒഴിയാതെ അതീവ രഹസ്യങ്ങൾ ഒഴിച്ച് നിർത്തി റിപ്പോർട്ടിലെ പ്രധാന വസ്തുതകൾ വ്യക്തമാക്കണമെന്നാണ് ആവശ്യം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News