Kerala Rain: സംസ്ഥാനത്ത് അതിശക്തമായ മഴ, വയനാട്ടിൽ വ്യാപക നാശനഷ്ടം; കൺട്രോൾ റൂം തുന്നു, 111 ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി

Kerala Rain Alert: കല്‍പ്പറ്റ - പനമരം ചെറുപുഴകള്‍ കര കവിഞ്ഞതിനെത്തുടര്‍ന്ന് പ്രദേശത്തെ താഴ്ന്ന പ്രദേങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

Written by - Zee Malayalam News Desk | Last Updated : Jun 27, 2024, 08:28 PM IST
  • വെള്ളരിമല വില്ലേജില്‍ പുഴകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു
  • രണ്ട് തവണ ഉരുള്‍പൊട്ടലും പലതവണ മണ്ണിടിച്ചിലും ഉണ്ടായ പ്രദേശമായതിനാല്‍ വെള്ളരിമല വില്ലേജില്‍ ജാഗ്രതാ നിര്‍ദേശം നൽകിട്ടുണ്ട്
Kerala Rain: സംസ്ഥാനത്ത് അതിശക്തമായ മഴ, വയനാട്ടിൽ വ്യാപക നാശനഷ്ടം; കൺട്രോൾ റൂം തുന്നു, 111 ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി

വയനാട്: കാലവര്‍ഷം ശക്തമായത്തോടെ വയനാട്ടിൽ അഞ്ച് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 34 കുടുംബങ്ങളിലെ 111 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ജില്ലാ - താലൂക്ക്തല കൺട്രോൾ റൂം തുറന്നിട്ടുണ്ട്. കല്‍പ്പറ്റ - പനമരം ചെറുപുഴകള്‍ കര കവിഞ്ഞതിനെത്തുടര്‍ന്ന് പ്രദേശത്തെ താഴ്ന്ന പ്രദേങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. 

നെല്‍വയലുകളിലെ തോടുകളില്‍ വെള്ളമെത്തിയതോടെ നെല്ലിയമ്പം റോഡരികില്‍ സ്ഥിതി ചെയ്യുന്ന ഇഷ്ടികക്കളങ്ങൾ വെള്ളത്തിലായി. ബത്തേരി, വൈത്തിരി താലൂക്കുകളിലെ നൂല്‍പുഴ, നെന്മേനി, മുട്ടില്‍, കോട്ടത്തറ ഗ്രാമപഞ്ചായത്തുകളില്‍ ആരംഭിച്ച അഞ്ച് ക്യാംപുകളിലായി 34 കുടുംബങ്ങളിലെ 111 ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.

ALSO READ: സംസ്ഥാനത്ത് കാലവർഷം കനത്തു; ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അല‍ർട്ട്

46 സ്ത്രീകളും 46 പുരുഷന്‍മാരും 19 കുട്ടികളെയുമാണ് വിവിധ താലൂക്കുകളില്‍ ആരംഭിച്ച ക്യാംപുകളിലേക്ക് മാറ്റിയത്. പൂതാടി പഞ്ചായത്തിലൂടെ ഒഴുകുന്ന നരസിപ്പുഴയും കരകവിഞ്ഞെങ്കിലും അപകാടവസ്ഥയിലല്ല. മഴ തുടര്‍ന്നാല്‍ കൂടുതൽ ആളുകളെ മാറ്റി പാര്‍പ്പിക്കേണ്ടി വരും. റിപ്പണില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു. പുതുക്കാട് പാലപ്പെട്ടി റസാക്കിന്റെ വീടിനോട് ചേര്‍ന്നുള്ള കിണറാണ് ഇടിഞ്ഞത്.

വെള്ളരിമല വില്ലേജില്‍ പുഴകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. രണ്ട് തവണ ഉരുള്‍പൊട്ടലും പലതവണ മണ്ണിടിച്ചിലും ഉണ്ടായ പ്രദേശമായതിനാല്‍ വെള്ളരിമല വില്ലേജില്‍ ജാഗ്രതാ നിര്‍ദേശം നൽകിട്ടുണ്ട്. പൂതാടി, കണിയാമ്പറ്റ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News