Heavy rain: കണ്ണൂരിൽ ശക്തമായ മഴ; വിമാനത്താവളത്തിന് സമീപത്തെ വീടുകളിൽ വെള്ളം കയറി, ദേശീയപാതയിൽ മണ്ണിടിച്ചിൽ

Heavy rain in Kannur: അതിശക്തമായ മഴയെ തുടർന്ന് വിമാനത്താവളത്തിന് സമീപത്തെ വീടുകളിൽ വെള്ളം കയറി. കൃഷിയിടങ്ങളിലും വെള്ളം കയറി.

Written by - Zee Malayalam News Desk | Last Updated : Jun 28, 2023, 07:34 AM IST
  • വിമാനത്താവള പരിസരത്ത് വൈകിട്ട് നാല് മണി മുതൽ ആരംഭിച്ച കനത്ത മഴ ഏഴ് മണി വരെ തുടർന്നു
  • ഇതോടെ കൃഷിയിടങ്ങളിലും വെള്ളം കയറി
  • വീടുകളിൽ വെള്ളം കയറി നാശനഷ്ടങ്ങളുണ്ടായി
Heavy rain: കണ്ണൂരിൽ ശക്തമായ മഴ; വിമാനത്താവളത്തിന് സമീപത്തെ വീടുകളിൽ വെള്ളം കയറി, ദേശീയപാതയിൽ മണ്ണിടിച്ചിൽ

കണ്ണൂർ: കാലവർഷം ശക്തമായതിന് പിന്നാലെ കണ്ണൂരിൽ അതിശക്തമായ മഴയിൽ വീടുകളിൽ വെള്ളം കയറി. മൂന്ന് മണിക്കൂറിലേറെയാണ് മഴ നിർത്താതെ പെയ്തത്. ഇതോടെ ജില്ലയിലെ പലഭാ​ഗങ്ങളിലും വെള്ളം കയറി. കണ്ണൂർ മട്ടന്നൂരിൽ വിമാനത്താവളത്തിന് സമീപത്തെ നാല് വീടുകളിൽ വെള്ളം കയറി. ഒന്നാം ഗേറ്റിന് സമീപമുള്ള കല്ലേരിക്കരയിലെ വീടുകളിലാണ് വെള്ളം കയറിയത്.

വിമാനത്താവളത്തിലെ കനാൽ വഴി വെള്ളം പുറത്തേക്കൊഴുക്കിയിരുന്നു. ഇതാണ് വീടുകളിൽ വെള്ളം കയറാൻ കാരണമായത്. വിമാനത്താവള പരിസരത്ത് വൈകിട്ട് നാല് മണി മുതൽ ആരംഭിച്ച കനത്ത മഴ ഏഴ് മണി വരെ തുടർന്നു. ഇതോടെ കൃഷിയിടങ്ങളിലും വെള്ളം കയറി. വീടുകളിൽ വെള്ളം കയറി നാശനഷ്ടങ്ങളുണ്ടായി.

തളിപ്പറമ്പ് കുപ്പത്ത് ദേശീയപാതയോട് ചേർന്ന് മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ ആറ് മണിക്കൂറിനിടെ കണ്ണൂർ വിമാനത്താവളത്തിന് സമീപം 111 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ഇതേ സമയം മറ്റിടങ്ങളിൽ 76.5 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിക്കുമെന്നും ജാ​ഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട സാഹചര്യം ഉണ്ടായാൽ  അതിനോട് സഹകരിക്കേണ്ടതാണ്. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കേണ്ടതാണ് സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ /പോസ്റ്റുകൾ / ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News