Heavy Rain Alert : ചക്രവാതച്ചുഴി: കേരളത്തിൽ മഴ ശക്തമായി തുടരും; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Written by - Zee Malayalam News Desk | Last Updated : Oct 3, 2021, 11:22 AM IST
  • കനത്ത മഴയ്ക്ക് (Rain Alert) സാധ്യതയുള്ളതിനാൽ ആറ് ജില്ലകളിൽ യെൽലോ അലേർട്ട് പ്രഖ്യാപിച്ചു.
  • പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
  • സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
  • ബുധനാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.
 Heavy Rain Alert : ചക്രവാതച്ചുഴി:  കേരളത്തിൽ മഴ ശക്തമായി തുടരും; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

Thiruvananthapuram : തമിഴ്നാട് തീരത്തോട് ചേർന്ന് ചക്രവാതച്ചുഴി (Cyclone) മൂലം കേരളത്തിൽ ശക്തമായ മഴ (Heavy Rain) തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. കനത്ത മഴയ്ക്ക് (Rain Alert) സാധ്യതയുള്ളതിനാൽ ആറ് ജില്ലകളിൽ യെൽലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബുധനാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആർ ജില്ലകളിൽ യെൽലോ അലേർട്ട് പ്രഖ്യാപിച്ചതിനൊപ്പം അടുത്ത ദിവസങ്ങളിലായി ഇടുക്കി ജില്ലയിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ALSO READ: Weather Forecast: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, സംസ്ഥാനത്ത് കനത്ത ജാ​ഗ്രത നിർദേശം

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കണ്ടത് മഴയിൽ തൃശൂർ ജില്ലയിൽ വ്യപക നാശനഷ്ടം ഉണ്ടായി. വിവിധ പ്രദേശങ്ങളിൽ വീടുകളിൽ വേളം കയറുകയും ആളുകളെ പാട്ടി പാർപ്പിക്കേണ്ട സാഹചര്യത്തെ ഉണ്ടാവുകയും ചെയ്തു. ഈ പ്രദേശലിൽ കടകളിൽ വെള്ളം കയറി സാധനങ്ങളും നശിച്ചു. ചാലക്കുയി പ്രദേശത്ത് ഫാമിലേക്ക് വെള്ളം കേറിയതിനെ തുടർന്ന് നിരവധി കോഴി കുനിഞ്ഞുങ്ങൾ ചത്തു.  

ALSO READ: Monsoon: ഈ സീസണില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത് കോട്ടയം ജില്ലയില്‍

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്. ഇടിമിന്നൽ അപകടകരമായതിനാൽ ജനങ്ങൾ മുൻകരുതൽ എടുക്കണമെന്ന് അറിയിച്ചിട്ടുണ്ട്. ഇടിമിന്നൽ ദൃശ്യമല്ലെങ്കിൽ കൂടി അപകടങ്ങൾ സൃഷ്ടിക്കുമെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ട്.  അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, കുട്ടികൾ തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്

ALSO READ:  Cyclone Gulab: സർവ്വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു, തെലങ്കാനയിൽ നാളെ പൊതു അവധി

ഈ സമയത്ത് ജനലും വാതിലും അടച്ചിടുകയും അതിന് അടുത്ത് നിന്ന് മാറി നിൽക്കുകയും ചെയ്യുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. Electronic ഉപകരണങ്ങളും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News