ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു. ഈ സാഹചര്യത്തിൽ കേരളത്തിൽ മഴ കൂടുതൽ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ- ഒറീസ തീരത്തായി ആണ് ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ നിലനിന്നിരുന്ന ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറുകയായിരുന്നു. ഇതിനെ തുടർന്ന് സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അല്ലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മത്സ്യതൊഴിലാളികൾക്ക് പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ നൽകിയിട്ടില്ല. വിവിധ ജില്ലകളിലും മലയോരമേലകളിലും ഇന്നലെ ഉച്ചയ്ക്ക് ശേഷം ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകൾ. കോഴിക്കോട്ടെ ഉറുമി പുഴയിൽ അപ്രതീക്ഷിതമായി ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെ മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു. കോഴിക്കോട് ജില്ലയുടെ കിഴക്കൻ വനമേഖലയിൽ വനത്തിനുള്ളിൽ ശക്തമായ മഴ പെയ്തു.
ALSO READ: Rain Alert : സംസ്ഥാനത്ത് ഇന്ന് മുതൽ അടുത്ത മൂന്ന് ദിവസത്തേക്ക് ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത
ഇടിമിന്നലിന് സാധ്യത ഉള്ളതിനാൽ സാധ്യതയുള്ള ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നുമാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശം. തുറസായസ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണം തുടങ്ങിയ മുൻ കരുതലുകൾ പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി. മിന്നലാഘാതമേറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. മിന്നലേറ്റ ആളിന് ഉടന്‍ വൈദ്യ സഹായം എത്തിക്കണമെന്ന് അതോറിറ്റിയുടെ നിർദേശത്തിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...