Heavy Rain in Kerala : കേരളത്തിൽ കനത്ത മഴ തുടരും; 4 ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

അടുത്ത 24 മണിക്കൂറിൽ കേരളത്തിൽ 64.5 മിലിമീറ്റർ മുതൽ 115.5 മിലിമീറ്റർ വരെ മഴപെയ്യാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Oct 17, 2021, 06:08 AM IST
  • ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
  • പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കണ്ണൂർ., കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് (Yellow Alert) പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക്ക് സാധ്യതയുണ്ട്.
  • കൂടാതെ 20 നും പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.
  • അടുത്ത 24 മണിക്കൂറിൽ കേരളത്തിൽ 64.5 മിലിമീറ്റർ മുതൽ 115.5 മിലിമീറ്റർ വരെ മഴപെയ്യാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
Heavy Rain in Kerala : കേരളത്തിൽ കനത്ത മഴ തുടരും; 4 ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

Thiruvananthapuram : കേരളത്തിൽ ഇന്നും കനത്ത മഴ (Heavy Rain) തുടർന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കണ്ണൂർ., കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് (Yellow Alert)  പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക്ക് സാധ്യതയുണ്ട്.

കൂടാതെ 20 നും പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. കൂടാതെ അടുത്ത 24 മണിക്കൂറിൽ കേരളത്തിൽ 64.5 മിലിമീറ്റർ മുതൽ 115.5 മിലിമീറ്റർ വരെ മഴപെയ്യാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

ALSO READ: Kerala Rain Crisis : പൂഞ്ഞാറിൽ വെള്ളക്കെട്ടിലൂടെ KSRTC ബസ് ഓടിച്ച ഡ്രൈവറെ സസ്പെൻഡ് ചെയ്തു

 നദികളിൽ ജലനിരപ്പുയരാനും ചില അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്കൊഴുക്കാനും സാധ്യതയുണ്ട്. നദിക്കരകളിലും അണക്കെട്ടുകളുടെ താഴെയും താമസിക്കുന്നവർ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യണം. യാതൊരു കാരണവശാലും ജലാശയങ്ങളിൽ ഇറങ്ങാൻ പാടില്ല. മലയോര മേഖലകളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണം. മണ്ണിടിച്ചിൽ-ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ അധിവസിക്കുന്നവരും അതീവ ജാഗ്രത പാലിക്കേണ്ടതാണ്.

ALSO READ: Rain Updates Kottayam| സൈന്യം കൂട്ടിക്കൽ എത്തി, റവന്യൂ മന്ത്രി കോട്ടയത്തേക്ക്, മണിമലയാറ്റിൽ ജലനിരപ്പ് അതിവേഗത്തിൽ ഉയരുന്നു

അതി തീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവർത്തനം  ശക്തമാക്കാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗം തീരുമാനിച്ചിരുന്നു.  സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഇതിനായി രംഗത്തിറങ്ങുമെന്നും അറിയിച്ചു.  ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ പെട്ടെന്നുതന്നെ മാറ്റിപ്പാർപ്പിക്കാൻ നടപടിയെടുക്കണമെന്ന്   യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു.  

ALSO READ: Kerala Rain Crisis : ശബരിമലയിൽ ഒക്ടോബർ 19 വരെ ഭക്തർക്ക് പ്രവേശനമില്ല

ഒക്ടോബർ 18 മുതൽ തുറക്കാനിരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ 20 മുതലാവും ആരംഭിക്കുക.  പത്തൊമ്പതാം തീയതി വരെ മഴ തുടരും എന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആ ദിവസം വരെ  ശബരിമല തീർത്ഥാടനം ഒഴിവാക്കാനും യോഗം തീരുമാനിച്ചു. മലയോര മേഖലകളിൽ വാഹന ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. 

ഉരുള്‍ പൊട്ടല്‍, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ എന്നിവ ഏറ്റവും രൂക്ഷമായി ബാധിച്ച കോട്ടയം ജില്ലയിലെ ദുരിതാ ശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ കോട്ടയത്ത് എത്തി.  അടുത്ത രണ്ടു ദിവസം മന്ത്രി കോട്ടയം കേന്ദ്രീകരിച്ച് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News