തിരുവനന്തപുരം: കേരളത്തിൽ കോറോണ (Covid19) കേസുകൾ കുറയുന്നത് ആശ്വാസകരമാണെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ അറിയിച്ചു.
എന്നാൽ സംസ്ഥാനത്തെ നിലവിലെ സ്ഥിതിയിൽ ആശങ്കയില്ലെങ്കിലും ജാഗ്രത ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
Also read: Lock down: അസമിലും മേഘാലയയിലും ഇന്നുമുതൽ മദ്യശാലകൾ തുറക്കും
സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും കൂട്ടായ പരിശ്രമത്തിന് ഫലം ലഭിക്കുന്നുണ്ടെന്നും വൈറസ് വ്യാപനത്തിന്റെ ഗ്രാഫ് താഴ്ത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു.
കൂടാതെ അടുത്ത സംസ്ഥാനങ്ങളിലെ രോഗവ്യാപനം ഉണ്ടാകുന്നത് ആശങ്ക ഉയർത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അതുകൊണ്ടുതന്നെ നേരിയ ലക്ഷണങ്ങളുമായി വരുന്നവരെപോലും പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ട്.
പത്ത് ബെഡ് വേണ്ടിടത്ത് ആയിരം ബെഡുകൾ ഒരുക്കിയത്ത് ഈ പോരാട്ടത്തിന് വളരെ ഉപയോഗമായതായും ആരോഗ്യമന്ത്രി പറഞ്ഞു. കൂടാതെ മറ്റു രോഗികളെ ഇതര ആശുപത്രികളിലേക്ക് മാറ്റി കോറോണ ആശുപത്രികൾ തുടങ്ങിയതും തുണയായിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കൂടാതെ കോറോണ പരിശോധക്കായി സംസ്ഥാനത്ത് പത്ത് ലാബുകൾ സജ്ജമാണ്. മാത്രമാല്ല നിലവിൽ കിറ്റുകളും പരിശോധനയ്ക്ക് ലഭിക്കും.
Also read: പഞ്ചാബിൽ വെട്ടേറ്റ പൊലീസുകാരന്റെ കൈ തുന്നിച്ചേർത്തു
വിഷുവിന് സാധനങ്ങൾ വാങ്ങാൻ വരുന്നവർ സാമൂഹിക അകലം പാലിക്കണമെന്നും ആഘോഷങ്ങൾ പരിമിതമാക്കണമെന്നും ഒരുമിച്ച് ആരും പുറത്തിരങ്ങരുതെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
Lock down ദീർഘിപ്പിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് പറഞ്ഞ ആരോഗ്യമന്ത്രി ജീവൻ നിലനിർത്തുന്നതിനോടൊപ്പം ജീവിതവും മുന്നോട്ട് പോകണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും അത് വളരെ സത്യവുമാണെന്നും വ്യക്തമാക്കുകയും ചെയ്തു.