Norovirus | തൃശൂരിൽ നോറോ വൈറസിനെതിരെ പ്രതിരോധ നടപടികളുമായി ആരോ​ഗ്യവകുപ്പ്; ജാ​ഗ്രത പുലർത്തണമെന്ന് നിർദേശം

വിദ്യാർത്ഥികൾ താമസിച്ചിരുന്ന സെന്റ് മേരീസ് കോളേജ് ഹോസ്റ്റലും പ്രദേശത്തെ കിണറുകളും അണുവിമുക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Nov 28, 2021, 02:53 PM IST
  • ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്നാണ് രോഗം പകർന്നത് എന്നാണ് പ്രാഥമിക നിഗമനം
  • ഈ പശ്ചാത്തലത്തിലാണ് പ്രദേശത്തെ കിണറുകൾ അണുവിമുക്തമാക്കിയത്
  • ഹോസ്റ്റലുകളിലും ആളുകൾ ഒരുമിച്ച് താമസിക്കുന്ന ഇടങ്ങളിലും ജാഗ്രത നിർദേശം നൽകുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു
  • നോറോ വൈറസ് സ്ഥിരീകരിച്ച വിദ്യാർത്ഥികളെ ഐസൊലേറ്റ് ചെയ്തിട്ടുണ്ടെന്ന് ഡിഎംഒ അറിയിച്ചു
Norovirus | തൃശൂരിൽ നോറോ വൈറസിനെതിരെ പ്രതിരോധ നടപടികളുമായി ആരോ​ഗ്യവകുപ്പ്; ജാ​ഗ്രത പുലർത്തണമെന്ന് നിർദേശം

തൃശൂർ: തൃശൂരിൽ നോറോ വൈറസിനെതിരെ (Norovirus) പ്രതിരോധ നടപടികളുമായി ആരോ​ഗ്യവകുപ്പ്. തൃശൂരിൽ 25 വിദ്യാർത്ഥികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ആരോ​ഗ്യവകുപ്പിന്റെ (Health department) നടപടി. വിദ്യാർത്ഥികൾ താമസിച്ചിരുന്ന സെന്റ് മേരീസ് കോളേജ് ഹോസ്റ്റലും (College hostel) പ്രദേശത്തെ കിണറുകളും അണുവിമുക്തമാക്കി.

ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്നാണ് രോഗം പകർന്നത് എന്നാണ് പ്രാഥമിക നിഗമനം. ഈ പശ്ചാത്തലത്തിലാണ് പ്രദേശത്തെ കിണറുകൾ അണുവിമുക്തമാക്കിയത്. ഹോസ്റ്റലുകളിലും ആളുകൾ ഒരുമിച്ച് താമസിക്കുന്ന ഇടങ്ങളിലും ജാഗ്രത നിർദേശം നൽകുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നോറോ വൈറസ് സ്ഥിരീകരിച്ച വിദ്യാർത്ഥികളെ ഐസൊലേറ്റ് ചെയ്തിട്ടുണ്ടെന്ന് ഡിഎംഒ അറിയിച്ചു.

ALSO READ: Norovirus | തൃശൂരിൽ 52 വിദ്യാർഥികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു

മറ്റ് ജില്ലകളിലേക്ക് പോയ വിദ്യാർത്ഥികൾക്ക് ശുചിത്വം പാലിക്കാൻ പ്രത്യേക നിർദേശം നൽകി. അതാത് ജില്ലകളിലെ ഡിഎംഒമാരേയും വിവരം അറിയിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോ​ഗ്യവകുപ്പ് വ്യക്തമാക്കുന്നത്. കൂടുതൽ പരിശോധനയ്ക്കായി സാമ്പിളുകൾ ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും അധിക‍ൃതർ വ്യക്തമാക്കി.

വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍. ആരോ​ഗ്യമുള്ളവരിൽ നോറോ വൈറസ് ബാധ ​ഗുരുതരമാകില്ല. എന്നാൽ, ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.

ALSO READ: Norovirus : കേരളത്തിൽ നോറോ വൈറസ് സ്ഥിരീകരിച്ചു, വയനാട്ടിൽ അതീവ ജാഗ്രത

മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം ബാധിക്കും. വയനാട് ജില്ലയിലാണ് കേരളത്തിൽ ആദ്യത്തെ നോറോ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർഥികളിലാണ് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചത്.

വിദ്യാർഥികളിൽ രോഗലക്ഷണം കണ്ടെത്തിയതിനെ തുടർന്ന് ആലപ്പുഴ നാഷ്ണൽ വൈറോജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് രോ​ഗം സ്ഥികീകരിച്ചത്. വിദ്യാർഥികളിൽ വയറിളക്കവും ഛർദ്ദിയും അടക്കമുള്ള രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യ വുകപ്പിന്റെ വിദഗ്ദ സംഘമെത്തി സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോ​ഗം സ്ഥികീകരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News