Siddique: യുവ നടിയുടെ പീഡന പരാതി; നടൻ സിദ്ദിഖിനെതിരെ കേസെടുത്തു

Case Against Siddique: തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് 2016 ൽ പീഡിപ്പിച്ചെന്നായിരുന്നു നടിയുടെ മൊഴി.  

Written by - Zee Malayalam News Desk | Last Updated : Aug 28, 2024, 08:14 AM IST
  • സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജി വെച്ചിരുന്നു.
  • പരാതി പ്രത്യേക സംഘത്തിന് കൈമാറും.
  • സമൂഹമാധ്യമങ്ങളിലൂടെ നേരത്തെ നടി വിഷയം ഉന്നയിച്ചിരുന്നു.
Siddique: യുവ നടിയുടെ പീഡന പരാതി; നടൻ സിദ്ദിഖിനെതിരെ കേസെടുത്തു

യുവ നടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ കേസെടുത്ത് പോലീസ്.  ബലാത്സംഗം ഭീഷണിപ്പെടുത്തൽ എന്നിവയ്ക്കാണ് കേസെടുത്തിരിക്കുന്നത്. തലസ്ഥാനത്തെ ഹോട്ടലിൽ വച്ച് 2016 ൽ പീഡിപ്പിച്ചെന്നായിരുന്നു യുവനടിയുടെ മൊഴി. ഐപിസി 376, 506 വകുപ്പുകൾ പ്രകാരമാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. ഡിജിപിക്ക് ഇമെയിൽ മുഖേനെയാണ് നടി പരാതി നൽകിയത്. 

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തി 2016 ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. പിന്നാലെ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജി വെച്ചിരുന്നു. പരാതി പ്രത്യേക സംഘത്തിന് കൈമാറും. 
സമൂഹമാധ്യമങ്ങളിലൂടെ നേരത്തെ നടി വിഷയം ഉന്നയിച്ചിരുന്നു. 

ALSO READ: സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് നടി മാധ്യമങ്ങൾക്ക് മുന്നിൽ സിദ്ദിഖിന്റെ പേരെടുത്ത് പറഞ്ഞ് ആരോപണം ആവർത്തിച്ചത്. പിന്നാലെ താരസംഘടന അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും സിദ്ദിഖ് രാജി വെയ്ക്കുകയായിരുന്നു.  ലൈംഗികാരോപണം ഉന്നയിച്ചതിന് പിന്നാലെ രേവതി സമ്പത്തിനെതിരെ നടന്‍ സിദ്ദിഖ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. 

തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ അജണ്ടയുണ്ടെന്നും വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത ആരോപണം ഉന്നയിക്കുന്നു എന്നുമായിരുന്നു സിദ്ദിഖിന്റെ പരാതി. അതേസമയം സിദ്ദിഖിനെതിരെ ഗുരുതര ആരോപണങ്ങളാണ് രേവതി സമ്പത്ത് ഉയർത്തിയിരുന്നത്.  തനിക്ക് മാത്രമല്ല തന്റെ സുഹൃത്തുക്കൾക്കും ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞിരുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News