Guruvayur Ambalanadayil Set Fire: 'ഗുരുവായൂര്‍ അമ്പലനടയിൽ' സെറ്റിന്റെ അവശിഷ്ടങ്ങൾ കത്തിച്ചു; ഉയർന്നത് കനത്ത പുക, സമീപവാസികൾക്ക് ദേഹാസ്വാസ്ഥ്യം

പ്ലാസ്റ്റിക്, തെർമോകോൾ, ഫൈബർ, ചാക്ക്, തുണി, മരക്കഷണങ്ങൾ എന്നിവ കത്തിച്ചതിൽ നിന്നുയർന്ന പുകയാണ് സമീപവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയത്. 

Written by - Zee Malayalam News Desk | Last Updated : Jul 4, 2024, 10:53 AM IST
  • വല്ലാർപാടം കണ്ടെയ്നർ റോഡ് പഴയ ആന വാതിലിന് സമീപമാണിത്.
  • ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് കരാറുകാരൻ സെറ്റ് പൊളിച്ചതിന്റെ അവശിഷ്ടങ്ങൾക്ക് തീയിട്ടത്.
Guruvayur Ambalanadayil Set Fire: 'ഗുരുവായൂര്‍ അമ്പലനടയിൽ' സെറ്റിന്റെ അവശിഷ്ടങ്ങൾ കത്തിച്ചു; ഉയർന്നത് കനത്ത പുക, സമീപവാസികൾക്ക് ദേഹാസ്വാസ്ഥ്യം

കൊച്ചി: 'ഗുരുവായൂര്‍ അമ്പലനടയിൽ' എന്ന സിനിമയ്ക്കായി നിർമിച്ച സെറ്റ് പൊളിച്ച് കത്തിച്ചതിനെ തുടർന്ന് പ്രദേശവാസികൾക്ക് ശ്വാസം മുട്ടലും ചുമയും. ഏലൂർ ഫാക്ടിന്റെ സ്ഥലത്ത് സെറ്റ് പൊളിച്ച് കത്തിച്ചത്. വല്ലാർപാടം കണ്ടെയ്നർ റോഡ് പഴയ ആന വാതിലിന് സമീപമാണിത്. ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് കരാറുകാരൻ സെറ്റ് പൊളിച്ചതിന്റെ അവശിഷ്ടങ്ങൾക്ക് തീയിട്ടത്. തീ ആളിക്കത്താതെ വൻതോതിൽ പുക ഉയരുകയായിരുന്നു. ഇതോടെ പ്രദേശവാസികൾക്ക് ശ്വാസംമുട്ടലും ചുമയും ഉണ്ടായതായാണ് റിപ്പോർട്ട്.

ഏഴ് സ്ഥലങ്ങളിലായിട്ടായിരുന്നു അവശിഷ്ടങ്ങൾ കത്തിച്ചത്. പ്ലാസ്റ്റിക്, തെർമോകോൾ, ഫൈബർ, ചാക്ക്, തുണി, മരക്കഷണങ്ങൾ എന്നിവ കത്തിച്ചതിൽ നിന്നുയർന്ന പുകയാണ് സമീപവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയത്. തുടർന്ന് ഇവർ ഏലൂർ അഗ്നിരക്ഷാ ജീവനക്കാരെ വിളിച്ച് അറിയിക്കുകയായിരുന്നു. അ​ഗ്നിരക്ഷാ സേനയെത്തി രാത്രി വൈകിയാണ് തീ അണച്ചത്. ആലുവ, തൃക്കാക്കര, പറവൂർ, ഗാന്ധിനഗർ, തുടങ്ങിയ സ്ഥലങ്ങളിലുള്ള അഗ്നിരക്ഷാ സേനയും തീയണയ്ക്കാൻ എത്തിയിരുന്നു. കൂട്ടിയിട്ട് കത്തിച്ച മാലിന്യം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇളക്കിമാറ്റിയാണ് വെള്ളവും ഫോമും ഉപയോഗിച്ച് തീയണച്ചത്.

Also Read: Identity Movie: 'ഐഡന്റിറ്റി' അണിയറയിൽ ഒരുങ്ങുന്നു; ടൊവിനോയുടെ ചിത്രീകരണം പൂർത്തിയായി

 

ആദ്യത്തെ മാലിന്യക്കൂമ്പാരം കത്തിച്ചപ്പോൾ തന്നെ നാട്ടുകാരിൽ ചിലർ വിലക്കിയിരുന്നു. എന്നാൽ ജീവനക്കാർ കേട്ടില്ലെന്നാണ് ആക്ഷേപം. അതേസമയം മാലിന്യം കത്തിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നഗരസഭാ അധികൃതർ വ്യക്തമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News