മലപ്പുറം: എ.ആർ നഗർ ബാങ്കിൽ കൂട്ട സ്ഥലം മാറ്റം. 32 ജീവനക്കാരെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ സ്ഥലം മാറ്റിയത്. ബാങ്കിലെ ക്രമക്കേടുകൾക്കെതിരെ മൊഴി നൽകിയവരും സ്ഥലം മാറ്റിയിട്ടുണ്ട്. വിവാദ ചൂടിലാണ് സ്ഥലം മാറ്റം എന്നതും ശ്രദ്ധേയമാണ്.
കുഞ്ഞാലിക്കുട്ടിക്കും, മകനും എ.ആർ നഗർ ബാങ്കിൽ കോടികളുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന കെ.ടി ജലീലിൻറെ ആരോപണത്തിന് പിന്നാലെയാണ് എ.ആർ നഗർ ബാങ്ക് വാർത്തയിൽ ഇടം നേടുന്നത്.
1021 കോടിയാണ് കുഞ്ഞാലിക്കുട്ടിയുടെ അനധികൃത പണിമിടപാടെന്നായിരുന്നു കെ.ടി ജലീൽ ആരോപിച്ചത്. 10 വർഷം കൊണ്ട് ഇത്രയും അഴിമതി ബാങ്കിൽ നടന്നുവെന്നാണ് കണ്ടെത്തൽ. കുഞ്ഞാലിക്കുട്ടിയുടെ സ്വിസ് ബാങ്ക് എന്നാണ് ജലീൽ ബാങ്കിനെ വിശേഷിപ്പിച്ചത്.
വിഷയം എൻഫോഴ്സ്മെൻറ് ഡയറക്ടേറ്റിലും അറിയിച്ചെങ്കിലും സി.പി.എം ജലീലീൻറെ നിലപാടിനോട് കാര്യമായ അനുകൂല നിലപാടല്ല. ഇതിനെല്ലാം ഇടയിലാണ് ഇപ്പോൾ സ്ഥലം മാറ്റവും. സ്ഥലം മാറ്റത്തിന് പിന്നിലെ കാര്യം പലർക്കും ഇപ്പോഴും അറിയില്ല. ഇത് സംബന്ധിച്ച് ജീവനക്കാരിൽ പലരും പരാതി നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...