ഗവർണറുടെ ക്രിസ്തുമസ് വിരുന്നിന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല; നിലപാടുമായി സർക്കാർ

കഴിഞ്ഞ വർഷം ക്രിസ്മസ് വിരുന്ന് നടത്തിയിരുന്നെങ്കിലും മത മേലാധ്യക്ഷന്മാർക്ക് മാത്രമായിരുന്നു ക്ഷണം ഉണ്ടായിരുന്നത്

Written by - Zee Malayalam News Desk | Last Updated : Dec 12, 2022, 01:38 PM IST
  • കഴിഞ്ഞ വര്ഷം ക്രിസ്മസ് വിരുന്ന് നടത്തിയിരുന്നെങ്കിലും മത മേലാധ്യക്ഷന്മാർക്ക് മാത്രമായിരുന്നു ക്ഷണം
  • ഗവർണറെ നീക്കാനുള്ള ബിൽ സഭ പാസാക്കുന്നത് 13ന്
ഗവർണറുടെ ക്രിസ്തുമസ് വിരുന്നിന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല; നിലപാടുമായി സർക്കാർ

തിരുവനന്തപുരം: ഗവർണറുടെ ക്രിസ്മസ് വിരുന്നിന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല.ഈ മാസം 14ന് രാജ്ഭവനിലാണ് പരിപാടി. വിരുന്നിന് പ്രതിപക്ഷ നേതാവും പങ്കെടുക്കില്ല.സർക്കാർ ഗവർണർ പോര് തുടരുന്നതിനിടെയാണ് മുഖ്യമന്ത്രി ക്ഷണം നിരസിക്കുന്നത്.ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ബിൽ സഭ പാസാക്കുന്നത് 13ന്

കഴിഞ്ഞ വര്ഷം ക്രിസ്മസ് വിരുന്ന് നടത്തിയിരുന്നെങ്കിലും മത മേലാധ്യക്ഷന്മാർക്ക് മാത്രമായിരുന്നു ക്ഷണം ഉണ്ടായിരുന്നത്.അതേസമയം വൈസ് ചാന്‍സലര്‍മാര്‍ക്കു നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍  അന്തിമ തീരുമാനം കോടതി ഉത്തരവിന് ശേഷമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

നോട്ടീസുമായി ബന്ധപ്പെട്ട നടപടികള്‍ രണ്ടു ദിവസത്തിനകം പൂര്‍ത്തിയാകുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരിന് സര്‍വകലാശാലകളില്‍ ഏകപക്ഷീയമായി നിലപെടുക്കാനാകില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News