തിരുവനന്തപുരം: ദേശവിരുദ്ധ പരാമർശത്തിൽ മുഖ്യമന്ത്രിയെ വിടാതെ ഗവർണർ. മുഖ്യമന്ത്രി കൃത്യമായ വിശദീകരണം നൽകണമെന്നാണ് ഗവർണർ ആവശ്യപ്പെടുന്നത്. ആരിഫ് മുഹമ്മദ് ഖാൻ കാര്യങ്ങൾ രാഷ്ട്രപതിയെ ധരിപ്പിക്കുമെന്നാണ് രാജ്ഭവൻ നൽകുന്ന സൂചന. ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമെതിരെ കേന്ദ്ര സർവീസ് ചട്ട പ്രകാരമുള്ള നടപടിക്കും നീക്കമുണ്ട്.
സ്വർണ്ണക്കള്ളക്കടത്തും ഹവാല റാക്കറ്റും സംബന്ധിച്ച് വിശദീകരണം നൽകാൻ ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ട് രാജ്ഭവനിൽ ഹാജരായി വിവരങ്ങൾ കൈമാറണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിരുന്നത്. ഇതിന് തയ്യാറല്ലെന്ന് സർക്കാർ അറിയിച്ചതോടെ ആരിഫ് മുഹമ്മദ് ഖാൻ കടുപ്പിക്കുകയായിരുന്നു.
ഗവർണർ അതിരൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എന്തോ ഒളിക്കുന്നുവെന്നാണ് കത്തിൽ പരാമർശിച്ചിരുന്നത്. ഈ കത്തിനാണ് അതേ ഭാഷയിൽ മുഖ്യമന്ത്രി മറുപടി നൽകിയതും. തനിക്ക് ഒളിക്കാൻ ഒന്നുമില്ലെന്നും ദേശവിരുദ്ധ പ്രവർത്തനത്തിന് പണം ഉപയോഗിക്കുന്ന കാര്യം എവിടെയും പറഞ്ഞിട്ടില്ലെന്നും ഗവർണറുടെ കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു.
ALSO READ: നവകേരള സദസിലെ 'രക്ഷാപ്രവർത്തനം'; പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം, ഉത്തരവിട്ട് കോടതി
ചീഫ് സെക്രട്ടറിയും ഡിജിപിയും ഹാജരാക്കാത്തതിൽ കടുത്ത അമർഷമാണ് ഗവർണർക്ക് ഉള്ളത്. സർക്കാരുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒളിക്കാൻ ഉള്ളതുകൊണ്ടാണ് രണ്ട് പ്രധാന ഉദ്യോഗസ്ഥരും ഹാജരാകാത്തിരുന്നതെന്നാണ് ഗവർണർ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ട ഗവർണർ നിലപാട് ഒന്നുകൂടി കടുപ്പിച്ച് ഇനിമുതൽ ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്ക് വരേണ്ടതില്ലെന്ന കൂച്ചുവിലങ്ങും ഏർപ്പെടുത്തിയിരുന്നു.
അതേസമയം, ഗവർണറുടെ നടപടിയെ സിപിഎം നേതാക്കൾ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ഗവർണർ ഭരണഘടനയ്ക്ക് എതിരെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ കുറ്റപ്പെടുത്തി. രാജ്ഭവൻ ആർഎസ്എസ് കേന്ദ്രമായി മാറിയെന്നും സ്റ്റെപ്പിനി ഗവർണറാണ് കേരളത്തിലുള്ളതെന്നും എ കെ ബാലൻ പറഞ്ഞു. ഗവർണറുടെ ശ്രമം ബിജെപിയെ തൃപ്തിപ്പെടുത്താനുള്ള നീക്കമെന്ന് മന്ത്രി വി ശിവൻകുട്ടി വിമർശിച്ചു. ഗവർണർ ബിജെപി നേതാക്കളുടെ പെട്ടി ചുമക്കുന്ന നിലയിലാണെന്നും അദ്ദേഹം വിമർശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.