Water Supply : സർക്കാർ അഞ്ചു വർഷം പൂർത്തീകരിക്കുമ്പോൾ 71 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കും; മന്ത്രി റോഷി അഗസ്റ്റിൻ

ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികൾ ഉൾപ്പെടുന്ന കുടുംബത്തെ കുടിവെള്ള നിരക്ക് വർദ്ധനയിൽ നിന്നും ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Feb 24, 2023, 12:43 PM IST
  • ഗുരുവായൂർ സ്വീവറേജ് പദ്ധതിയുടെ ഭാഗമായ റോബോട്ടിക് ശുചീകരണ യന്ത്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
  • ജലജീവൻ മിഷൻ വഴി കുടിവെള്ള ലഭ്യത ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.
  • ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികൾ ഉൾപ്പെടുന്ന കുടുംബത്തെ കുടിവെള്ള നിരക്ക് വർദ്ധനയിൽ നിന്നും ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു
Water Supply : സർക്കാർ അഞ്ചു വർഷം പൂർത്തീകരിക്കുമ്പോൾ  71 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കും; മന്ത്രി റോഷി അഗസ്റ്റിൻ

സർക്കാർ അഞ്ചു വർഷം പൂർത്തീകരിക്കുമ്പോൾ  71 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ . ഗുരുവായൂർ സ്വീവറേജ് പദ്ധതിയുടെ ഭാഗമായ റോബോട്ടിക് ശുചീകരണ യന്ത്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജലജീവൻ മിഷൻ വഴി കുടിവെള്ള ലഭ്യത ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികൾ ഉൾപ്പെടുന്ന കുടുംബത്തെ കുടിവെള്ള നിരക്ക് വർദ്ധനയിൽ നിന്നും ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു.

ഗുരുവായൂർ സ്വീവറേജ് പദ്ധതിയുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് അസി. എഞ്ചിനീയറെ പ്രത്യേകമായി നിയമിക്കുമെന്ന് മന്ത്രി അറിയിച്ചു. തീർത്ഥാടന നഗരി എന്ന പ്രാധാന്യം കണക്കിലെടുത്ത് പദ്ധതി കൃത്യതയോടെ പ്രവർത്തിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: CM Raveendran: ലൈഫ് മിഷൻ കോഴ കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യും

ഗുരുവായൂർ പടിഞ്ഞാറെ നട പി കൃഷ്ണപിള്ള സ്ക്വയറിൽ നടന്ന ചടങ്ങിൽ എൻ കെ അക്ബർ എം എൽ എ അധ്യക്ഷത വഹിച്ചു. ജെൻറോബോട്ടിക്സ് സിഇഒ എം കെ വിമൽ ഗോവിന്ദ്, കേരള വാട്ടർ അതോറിറ്റി ചീഫ് എഞ്ചിനീയർ ടി എസ് സുധീർ, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ വി കെ വിജയൻ, നഗരസഭാ വൈസ് ചെയ്ർപേഴ്സൺ അനിഷ്മ ഷനോജ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ എ എം ഷഫീർ, ഷൈലജ സുധൻ, എ എസ് മനോജ്, ബിന്ദു അജിത് കുമാർ, എ സായിനാഥൻ, വാർഡ് കൗൺസിലർ ശോഭ ഹരിനാരായണൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് സ്വാഗതവും കേരള വാട്ടർ അതോറിറ്റി എക്സി.എഞ്ചിനീയർ ഇ എൻ സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

അളവ് വര്‍ദ്ധിക്കാന്‍ സഹായിയ്ക്കുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News