ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നീട്ടിവയ്ക്കുന്നതിൻറെ സാധ്യതകൾ പരിഗണിച്ച് സംസ്ഥാന സർക്കാർ. പുതിയ വർഷത്തിലെ ആദ്യ നിയമസഭാ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ് തുടങ്ങുക. എന്നാൽ ഡിസംബറിൽ ചേരുന്ന സഭാ അനിശ്ചിതകാലത്തേക്ക് പിരിയാതെ സമ്മേളനം നീട്ടുന്നതോടെ നയപ്രഖ്യാപനം തത്കാലത്തേക്ക് ഒഴിവാക്കാനാകും എന്ന സാധ്യതയാണ് സർക്കാർ പ്രയോഗിക്കുന്നത്.
ഡിസംബർ 15ന് സഭ താൽക്കാലികമായി പിരിയും. ക്രിസ്മസിന് ശേഷം വീണ്ടും തുടങ്ങി ജനുവരിയിലേക്ക് നീട്ടാനായിരിക്കും സർക്കാർ നീക്കം. 1990ൽ നായനാർ സർക്കാർ ഇതേ തന്ത്രം ഉപയോഗിച്ചിരുന്നു. ഗവർണർ രാം ദുലാരി സിൻഹയെ ഒഴിവാക്കാനായിരുന്നു അന്ന് ഈ തന്ത്രം പ്രയോഗിച്ചത്. 1989 ഡിസംബർ 17 ന് ആരംഭിച്ച സമ്മേളനം 1990 ജനുവരി രണ്ട് വരെ തുടരുകയായിരുന്നു.
ബുധനാഴ്ച്ച ചേർന്ന മന്ത്രിസഭാ യോഗം ആണ് ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കം ചെയ്യാനുള്ള ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്. എന്നാൽ 14 സർവ്വകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കം ചെയ്യാനുള്ള ഓർഡിനൻസ് ഇനിയും രാജ് ഭവനിലേക്ക് സർക്കാർ അയച്ചിട്ടില്ല. ബന്ധപ്പെട്ട മന്ത്രിമാർ ഒപ്പിടാൻ വൈകുന്നതാണ് കാരണം എന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...