തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് (Covid restrictions) ഇളവ് പ്രഖ്യാപിച്ച് സർക്കാർ (Government). വിവാഹങ്ങളിലും (Marriage) മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കാവുന്നവരുടെ എണ്ണവും ഉയർത്തി. ഇനിമുതല്‍ അടച്ചിട്ട ഹാളിലെ വിവാഹ ചടങ്ങുകളില്‍ 100 പേർക്കും തുറന്ന സ്ഥലമാണെങ്കിൽ 200 പേര്‍ക്ക് വരെയും പങ്കെടുക്കാം. അമ്പത് പേര്‍ക്ക് മാത്രമാണ് നിലവില്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളത്. ഇന്ന് നടന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
ഒരു ഡോസ് വാക്‌സിൻ എടുത്തവർക്കും സിനിമ തിയേറ്ററുകളിൽ പ്രവേശനം ലഭിക്കും. നിലവിൽ രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് മാത്രമാണ് പ്രവേശന അനുമതി. ഇന്നലെ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സിനിമാപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള മന്ത്രിതല യോഗത്തില്‍ ഉയര്‍ന്ന പ്രധാനപ്പെട്ട ആവശ്യം തിയേറ്ററുകളില്‍ പ്രവേശിക്കാന്‍ രണ്ടു ഡോസ് വാക്‌സിന്‍ എടുത്തിരിക്കണമെന്ന നിബന്ധന മാറ്റണമെന്നാണ്.
Also Read: India COVID Update : രാജ്യത്ത് 11,903 പേർക്ക് കൂടി കോവിഡ് രോഗബാധ; 311 പേർ മരണപ്പെട്ടു
തിയേറ്ററുകളിൽ ശാരീരിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിക്കാൻ ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
സംസ്ഥാനത്ത് സ്‌കൂളുകൾ തുറന്നതിന് ശേഷമുള്ള സാഹചര്യവും ഇന്ന് ചേർന്ന അവലോകന യോഗത്തിൽ ചർച്ചയായി. സ്‌കൂൾ വിദ്യാർത്ഥികൾക്ക് രോഗലക്ഷണങ്ങൾ കണ്ടാൽ പ്രത്യേക കരുതൽ നൽകാനും കൊറോണ അവലോകന യോഗത്തിൽ തീരുമാനിച്ചു. ഇത്തരം പ്രശ്‌നങ്ങൾ കാണുന്ന കുട്ടികൾക്ക് ഉടൻ ചികിത്സ ഉറപ്പാക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകിയിരിക്കുന്നത്.
ആരോഗ്യമേഖലയിൽ ആവശ്യത്തിനുള്ള ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തിൽ കണ്ടെത്തുന്നതിനുള്ള നിർദ്ദേശം ബന്ധപ്പെട്ടവർക്ക് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി (Chief Minister) പറഞ്ഞു.യോഗത്തിൽ മന്ത്രിമാരായ കെ. രാജൻ (K Rajan), വീണാജോർജ്ജ് (Veena George), ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്, വകുപ്പ് സെക്രട്ടറിമാർ, ജില്ലാ കളക്ടർമാർ, ജില്ലാ പോലീസ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...