കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിന് ജാമ്യം ലഭിച്ചു. സ്വാഭാവിക ജാമ്യമാണ് ശിവശങ്കറിന് എസിജെഎം കോടതി അനുവദിച്ചത്. 60 ദിവസം കഴിഞ്ഞിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലാത്തതിനാലാണ് അദ്ദേഹത്തിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്.
ഇനി ഡോളര്‍ കടത്ത് കേസും (Dollar Smuggling Case) എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും ജാമ്യം ലഭിക്കേണ്ടതുണ്ട്. അതും കൂടി ലഭിക്കുന്നത് വരെ എം. ശിവശങ്കറിന് (M. Shivashankar) ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവില്ല. ഇതിനിടയിൽ കേസിൽ ഇഡി സമര്‍പ്പിച്ച കുറ്റപത്രം ചോദ്യം ചെയ്ത് ശിവശങ്കര്‍ നല്‍കിയ ഹർജിയും കോടതി ഇന്ന് പരിഗണിക്കും. പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം പരിഗണിക്കുന്നത്.
Also Read: NCP യിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ Mani C Kappan മുംബൈയിൽ
ഇതിനിടയിൽ ഡോളർ കടത്ത് കേസിൽ ശിവശങ്കറിനെ റിമാൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് (Customs) കോടതിയിലെ സമീപിച്ചു. സ്വർണ്ണം കടത്തിയ കേസിൽ (Gold Smuggling Case) ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് ഈ നടപടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...