School Reopen: ഇന്ന് മുതൽ ഒരു ബഞ്ചിൽ 2 പേർ; പുതിയ ഉത്തരവിൽ പറയുന്ന കാര്യങ്ങൾ ഇവയൊക്കെയാണ്

എല്ലാ അധ്യാപകരും സ്കൂളിൽ ഹാജരാകാണം. ഇനിയും മുതൽ രാവിലെ സ്കൂളിൽ എത്തുന്ന വിദ്യാർഥികൾ വൈകിട്ട് വരെ സ്കുളിൽ തന്നെ ചിലവഴിക്കണം

Written by - Zee Malayalam News Desk | Last Updated : Jan 25, 2021, 07:58 AM IST
  • എല്ലാ അധ്യാപകരും സ്കൂളിൽ ഹാജരാകാണം
  • ഇനിയും മുതൽ രാവിലെ സ്കൂളിൽ എത്തുന്ന വിദ്യാർഥികൾ വൈകിട്ട് വരെ സ്കുളിൽ തന്നെ ചിലവഴിക്കണം
  • കുട്ടികളിൽ അവരവരുടെ വീടുകളിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം മാത്രമെ കഴിക്കാവൂ
  • നൂറിൽ താഴെ ഉള്ള കുട്ടികൾ ഉള്ള സ്കുളുകൾക്ക് മുഴുവൻ വിദ്യാർഥികളെ എത്തിച്ച് ക്ലാസ് ആരംഭിക്കാം
School Reopen: ഇന്ന് മുതൽ ഒരു ബഞ്ചിൽ 2 പേർ; പുതിയ ഉത്തരവിൽ പറയുന്ന കാര്യങ്ങൾ ഇവയൊക്കെയാണ്

Thiruvananthapuram: സംസ്ഥാനത്തെ സ്കൂളിൽ ക്ലാസ് സംഘടിപ്പിക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾക്ക് ഉത്തരവ് പുറപ്പെടുവിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടർ. ഒരു ബഞ്ചിൽ രണ്ട് കുട്ടികൾ ഇരുത്തി ക്ലാസ് നടത്താം. നേരത്തെ ഒരു ബഞ്ചിൽ ഒരു കുട്ടി എന്ന കണക്കിലാണ് ക്ലാസ് സംഘടിപ്പിച്ചിരുന്നത്. പുതിയ ഉത്തരവോടെ 20 കുട്ടികളെ വരെ ഒരു ക്ലാസിൽ ഇരുത്താം. School തുറന്ന് പ്രവർത്തനം ആരംഭിച്ചതിന് ശേഷം നടത്തിയ വിലയിരുത്തലിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ മാർ​ഗ നിർദ്ദേശം നൽകിയത്. 10, Plus Two ക്ലാസിലെ വിദ്യാർഥികൾക്കാണ് ഇപ്പോൾ ക്ലാസ് നടക്കുന്നത്. 

എന്നാൽ പുതിയ ഉത്തരവ് പ്രകാരം എല്ലാ അധ്യാപകരും സ്കൂളിൽ ഹാജരാകാണം. കോവിഡിനെ തുടർന്ന് ഒട്ടും വരാൻ പറ്റത്ത അധ്യാപകർക്ക് വീട്ടിൽ ഇരുന്ന് തന്നെ ജോലി (Work From Home) തുടരാം. ബാക്കി സ്കൂളിൽ വരാത്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വകുപ്പ് അറിയിച്ചിട്ടണ്ട്. കൂടാതെ ശനിയാഴ്ച പ്രവൃത്തിദിനമായി തുടരും.

ALSO READ: സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും; ഒരേ സമയം 50 ശതമാനം കുട്ടികൾ മാത്രം

പൊതുപരീക്ഷ ഉള്ള പത്ത് (SSLC), Plus Two വിദ്യാർഥികൾക്കാണ് നിലവിൽ സ്കൂളിൽ എത്തി ക്ലാസിൽ പങ്കെടുക്കേണ്ടത്. പരീക്ഷ അടുത്തിരിക്കെ വിഷയങ്ങളുടെ സംശയ നിവാരണം, മോഡൽ പരീക്ഷ തുടങ്ങിയ കാര്യങ്ങളുമായി മുന്നോട്ട് പോകാനായിരുന്നു ഈ വർഷം ആദ്യം മുതൽ തന്നെ സ‌ർക്കാർ സ്കൂൾ തുറക്കാൻ തീരുമാനിച്ചത്. 

ഇനിയും മുതൽ രാവിലെ സ്കൂളിൽ എത്തുന്ന വിദ്യാർഥികൾ (Students) വൈകിട്ട് വരെ സ്കുളിൽ തന്നെ ചിലവഴിക്കണം. പകരം ഒന്നിടവിട്ട ദിവസങ്ങളിൽ വിദ്യാർഥികൾക്ക് അവധി നൽകണം. കുട്ടികളിൽ അവരവരുടെ വീടുകളിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം മാത്രമെ കഴിക്കാവൂ. എവിടെയാണ് ഇരിപ്പിടം അവിടെ തന്നെ ഇരുന്നു തന്നെ ഭക്ഷണം കഴിക്കുകയും വേണം. കഴുകുന്ന ഇടങ്ങളിൽ ഹാൻഡ് വാഷ് സംവിധാനം സ്കൂൾ അധികൃതർ ഉറപ്പ് വരുത്തണം.

ALSO READ: COVID 19: സ്കൂളുകള്‍ തുറക്കാ൦, പക്ഷെ... നിബന്ധനകളുമായി മാതാപിതാക്കള്‍

നൂറിൽ താഴെ ഉള്ള കുട്ടികൾ ഉള്ള സ്കുളുകൾക്ക് (Schools) മുഴുവൻ വിദ്യാർഥികളെ എത്തിച്ച് ക്ലാസ് ആരംഭിക്കാവുന്നതാണ്. നൂറിൽ കൂടുതൽ കുട്ടികൾ ഉള്ള സ്കൂളുകളിൽ വിദ്യാർഥികളുടെ ക്ലാസിലെ ആകെയുള്ള കണക്ക അനുസരിച്ച് അതി​ന്റെ 50% കുട്ടികളെ മാത്രം ഉൾപ്പെടുത്തി ക്ലാസ് തുടരാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News