കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട; പിടികൂടിയത് ഒന്നേകാൽ കോടി രൂപയുടെ സ്വർണ്ണം

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഇന്ന് പിടികൂടിയത്  1.53 കോടിയുടെ സ്വർണമാണ്.   കസ്റ്റംസും റവന്യൂ ഇന്റലിജൻസും ചേർന്നാണ് പിടികൂടിയത്.     

Written by - Zee Malayalam News Desk | Last Updated : May 22, 2021, 01:08 PM IST
  • കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട
  • സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായിട്ടുണ്ട്
  • എയർ ഇന്ത്യ വിമാനത്തിൽ വന്നവരുടെ കയ്യിൽ നിന്നുമാണ് സ്വർണം പിടികൂടിയത്.
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട; പിടികൂടിയത് ഒന്നേകാൽ കോടി രൂപയുടെ സ്വർണ്ണം

മലപ്പുറം:  സ്വർണ്ണക്കടത്ത് സംസ്ഥാനത്ത് സർക്കാരിനെ വരെ പിടിച്ചു കുലുക്കിയിട്ടും ഇന്നും ഒരു കുറവുമില്ലാതെ തുടരുന്നു.   കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഇന്ന് പിടികൂടിയത്  1.53 കോടിയുടെ സ്വർണമാണ്.   കസ്റ്റംസും റവന്യൂ ഇന്റലിജൻസും ചേർന്നാണ് പിടികൂടിയത്. 

സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.  അതിൽ ഒരാൾ മലപ്പുറം സ്വദേശി നഷീദ് അലിയും മറ്റേയാൾ കോഴിക്കോട് വടകര സ്വദേശി അബ്ദുൾ ഷെരീഫുമാണ്.  ഇവർ സ്വർണം ക്യാപ്‌സൂൾ രൂപത്തിലും കുഴമ്പ് രൂപത്തിലുമാക്കിയാണ് കടത്താൻ ശ്രമിച്ചത്.  എയർ ഇന്ത്യ വിമാനത്തിൽ വന്നവരുടെ കയ്യിൽ നിന്നുമാണ് സ്വർണം പിടികൂടിയത്.  പിടികൂടിയ സ്വർണം മൂന്നരക്കിലോയോളം ഉണ്ടെന്നാണ് റിപ്പോർട്ട്. 

Also Read: Mohini Ekadashi 2021: ഈ ദിനമാണ് പാലാഴിയിൽ നിന്നും അമൃത് വന്നത്, അറിയാം വിഷ്ണുവിനെ പൂജിക്കേണ്ട രീതി 

ഇതിനിടയിൽ കഴിഞ്ഞ ദിവസം കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഒപ്പിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു.  967 ഗ്രാം സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ നരിക്കോട് സ്വദേശി ഉമ്മറിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

വിമാനത്താവളങ്ങളിൽ കർശന പരിശോധനകൾ നടത്തുന്നുണ്ടെങ്കിലും ഒരു കൂസാലൂമില്ലാതെയാണ് സ്വർണ്ണക്കടത്ത് നടത്തുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News