കോറോണ പ്രതിസന്ധിക്കിടയിലും കരിപ്പൂരിൽ വൻ സ്വർണ്ണ കടത്ത്..!

പുലർച്ചെ എയർ അറേബ്യയിൽ ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നും ഒന്നേകാൽ കിലോ സ്വർണ്ണവും ദുബായിൽ നിന്ന് ഫ്ലൈ ദുബായ് വിമാനത്തിൽ വന്ന മൂന്നുപേരിൽ നിന്നും ഒന്നരകിലോയിലധികം സ്വർണ്ണവുമാണ് പിടിച്ചെടുത്തത്.     

Last Updated : Jun 22, 2020, 02:41 PM IST
കോറോണ പ്രതിസന്ധിക്കിടയിലും കരിപ്പൂരിൽ വൻ സ്വർണ്ണ കടത്ത്..!

കരിപ്പൂർ:  കോറോണ പ്രതിസന്ധിയെ മറയാക്കികൊണ്ട് സ്വർണ്ണക്കടത്ത് സജീവമാകുകയാണ്.  ചാർട്ടേഡ് വിമാനത്തിലൂടെ സ്വർണ്ണക്കടത്ത് നടത്തിയതിന് നാലുപേരെയാണ് എയർ കസ്റ്റംസ് പിടികൂടിയത്.  ഇവർ രണ്ടു  ചാർട്ടേഡ് വിമാനങ്ങളിൽ വന്നവരാണ്. 

Also read: 2008 ൽ ചൈനയുമായി കരാറൊപ്പിട്ട് രാഹുൽ; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി 

ഇവരിൽ നിന്നും മൂന്നു കിലോയോളം സ്വർണമാണ് പിടിച്ചെടുത്തത്.  പുലർച്ചെ എയർ അറേബ്യയിൽ ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നും ഒന്നേകാൽ കിലോ സ്വർണ്ണവും ദുബായിൽ നിന്ന് ഫ്ലൈ ദുബായ് വിമാനത്തിൽ വന്ന മൂന്നുപേരിൽ നിന്നും ഒന്നരകിലോയിലധികം സ്വർണ്ണവുമാണ് പിടിച്ചെടുത്തത്.  ഷാർജയിൽ നിന്നും വന്ന ആൾ അടിവസ്ത്രത്തിൽ മിശ്രിത രൂപത്തിലായിരുന്നു സ്വർണ്ണം സൂക്ഷിച്ചിരുന്നത്.  

Also read: ഉഭയകക്ഷി ചർച്ചകൾക്കായി പ്രതിരോധമന്ത്രി റഷ്യയിലേക്ക്...

കോറോണ കാലത്ത് വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയിൽ നൽകുന്ന ഇളവ് സ്വർണ്ണ വേട്ടക്കാർ കാര്യമായി ഉപയോഗിക്കുന്നുവെന്നാണ് ഇതിൽനിന്നും വ്യക്തമാകുന്നത്.  പ്രവാസികളെ നാട്ടിലെത്തിക്കാൻ എറപ്പെടുത്തിയിട്ടുള്ള ചാർട്ടേഡ് വിമാനത്തിലൂടെയാണ് ഈ സ്വർണ്ണക്കടത്ത് നടന്നിരിക്കുന്നത് എന്നതാണ് ശ്രേദ്ധേയം.  

കഴിഞ്ഞ ദിവസം കണ്ണൂർ വിമാനത്താവളത്തിലും  ഇതേ സംഭവമുണ്ടായി.  മലപ്പുറം സ്വദേശിയിൽ നിന്നും പിടികൂടിയത് 432 ഗ്രാം സ്വർണ്ണമാണ് അതും ചാർട്ടേഡ് വിമാനത്തിൽ വന്ന ആൾ ആയിരുന്നു. 

Trending News