Gold Rate Today: തുടര്‍ച്ചയായ മൂന്നാം ദിവസവും മാറ്റമില്ലാതെ സ്വർണവില

സ്വര്‍ണവില താരതമ്യേന ഉയര്‍ന്ന നിലയിലെങ്കിലും കഴിഞ്ഞ മൂന്ന് ദിവസമായി വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്.  ആഭ്യന്തര വിപണിയിൽ വലിയ മാറ്റങ്ങൾ സംഭവിക്കാത്തതാണ് സ്വർണവില മാറ്റമില്ലാതെ തുടരാൻ കാരണം.

Written by - Zee Malayalam News Desk | Last Updated : Apr 25, 2022, 11:25 AM IST
  • ഇന്ന് കേരളത്തിൽ ഒരു പവന്‍ സ്വര്‍ണത്തിന് 39,200 രൂപയും ഗ്രാമിന് 4,900 രൂപയുമാണ് വില.
Gold Rate Today: തുടര്‍ച്ചയായ  മൂന്നാം ദിവസവും മാറ്റമില്ലാതെ സ്വർണവില

Gold Rate Today: സ്വര്‍ണവില താരതമ്യേന ഉയര്‍ന്ന നിലയിലെങ്കിലും കഴിഞ്ഞ മൂന്ന് ദിവസമായി വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്.  ആഭ്യന്തര വിപണിയിൽ വലിയ മാറ്റങ്ങൾ സംഭവിക്കാത്തതാണ് സ്വർണവില മാറ്റമില്ലാതെ തുടരാൻ കാരണം.

ഇന്ന് കേരളത്തിൽ ഒരു പവന്‍ സ്വര്‍ണത്തിന്  39,200 രൂപയും ഗ്രാമിന് 4,900 രൂപയുമാണ് വില. ഏപ്രിൽ 23നാണ് അവസാനമായി സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമുണ്ടായത്. ഗ്രാമിന് 30 രൂപയും  പവന് 240 രൂപയുമാണ് അന്ന് കുറഞ്ഞത്.

Also Read:  India Covid Update: ആശങ്ക പടര്‍ത്തി കോവിഡ് വ്യാപനം, 24 മണിക്കൂറില്‍ 2,541 പേര്‍ക്ക് കൊറോണ

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്  ഏപ്രില്‍ 4, 5, 6 തിയതികളില്‍ രേഖപ്പെടുത്തിയ പവന് 38,240 രൂപയാണ്.  ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 39,880 രൂപ ആയിരുന്നു.  ഏപ്രില്‍ 18, 19  തിയതികളിലായിരുന്നു ഇത് രേഖപ്പെടുത്തിയത്.

സംസ്ഥാന നികുതികൾ, എക്സൈസ് തീരുവ, മേക്കിംഗ് ചാർജുകൾ എന്നീ ഘടകങ്ങള്‍ മൂലം   സ്വർണ്ണവിലയില്‍  പതിവായി മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. എന്നാല്‍, വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായി  ജനങ്ങൾ എന്നും കാണുന്നതിനാല്‍, മഞ്ഞലോഹത്തിന്‍റെ ഡിമാന്‍ഡ് കുറയുന്നില്ല. സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും നിക്ഷേപമായി കൈവശം വയ്ക്കാൻ ആളുകൾ എപ്പോഴും താത്പര്യപ്പെടുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News