കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ ഇടിവ്. 80 രൂപയാണ് ഇന്ന് കുറഞ്ഞത്. 53,560 രൂപയാണ് ഇന്ന് ഒരു പവന്റെ വിപണിവില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6695 ആണ് വില. ഇന്നലെയും സ്വർണവില കുറഞ്ഞിരുന്നു. 53,640 രൂപയായിരുന്നു ഇന്നലെ ഒരു പവന്റെ വില. ഓഗസ്റ്റ് 28ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില എത്തിയിരുന്നു. 53,720 രൂപയായിരുന്നു ഓഗസ്റ്റ് 28,29 ദിവസങ്ങളിൽ സ്വർണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 51,600 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. തുടർന്ന് ഏഴിന് 50,800 രൂപയിലേക്ക് ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തി. തുടര്‍ന്ന് വില ഉയരുന്നതാണ് ദൃശ്യമായത്. 20 ദിവസത്തിനിടെ ഏകദേശം 3000 രൂപയാണ് സ്വർണത്തിന് കൂടിയത്.
Also Read: Radhika Sarathkumar: 'കാരവാനിൽ ഒളിക്യാമറ'; ഞെട്ടിക്കുന്ന വെളുപ്പെടുത്തലുമായി രാധിക ശരത്കുമാർ
കഴിഞ്ഞ മാസം സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് നിലവാരത്തിലേക്ക് എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ 4500 രൂപയോളമാണ് ഇടിഞ്ഞത്. ശേഷം സ്വര്‍ണവില തിരിച്ചു കയറുകയായിരുന്നു.
വെള്ളിവലയിലും നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 92.90 ആണ് ഒരു ഗ്രാം വെള്ളിയുടെ വില. 1 കിലോഗ്രാം വെള്ളിയുടെ വില 92,900 ആണ്.
ഓഗസ്റ്റിലെ സ്വർണവില
ഓഗസ്റ്റ് 1 - ഒരു പവന് 400 രൂപ ഉയർന്നു. വിപണി വില 51,600 രൂപ
ഓഗസ്റ്റ് 2 - ഒരു പവന് 240 രൂപ ഉയർന്നു. വിപണി വില 51,840 രൂപ
ഓഗസ്റ്റ് 3 - ഒരു പവന് 80 രൂപ കുറഞ്ഞു. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 4 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 5 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 6 - ഒരു പവന് 640 രൂപ കുറഞ്ഞു. വിപണി വില 51,120 രൂപ
ഓഗസ്റ്റ് 7 - ഒരു പവന് 320 രൂപ കുറഞ്ഞു. വിപണി വില 50,800 രൂപ
ഓഗസ്റ്റ് 8 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 50,800 രൂപ
ഓഗസ്റ്റ് 9 - ഒരു പവന് 600 രൂപ ഉയർന്നു. വിപണി വില 51,400 രൂപ
ഓഗസ്റ്റ് 10 - ഒരു പവന് 160 രൂപ ഉയർന്നു. വിപണി വില 51,560 രൂപ
ഓഗസ്റ്റ് 11 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,560 രൂപ
ഓഗസ്റ്റ് 12 - ഒരു പവന് 200 രൂപ ഉയർന്നു. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 13 - ഒരു പവന് 760 രൂപ ഉയർന്ന് 52,520 രൂപയായി
ഓഗസ്റ്റ് 14 - ഒരു പവന് 80 രൂപ കുറഞ്ഞ്
ഓഗസ്റ്റ് 15 - സ്വർണവിലയിൽ മാറ്റമില്ല
ഓഗസ്റ്റ് 16 - ഒരു പവന് 80 രൂപ കൂടി വീണ്ടും 52,520 രൂപയായി
ഓഗസ്റ്റ് 17 - ഒരു പവന് 840 രൂപ കൂടി 53,360 രൂപയായി
ഓഗസ്റ്റ് 18 - സ്വർണവിലയിൽ മാറ്റമില്ല
ഓഗസ്റ്റ് 19 - സ്വർണവിലയിൽ മാറ്റമില്ല
ഓഗസ്റ്റ് 20 - ഒരു പവന് 80 രൂപ കുറഞ്ഞു. വിപണി വില 53,280 രൂപയായി
ഓഗസ്റ്റ് 21 - ഒരു പവന് 400 രൂപ കൂടി. വിപണി വില 53,680 രൂപയായി
ഓഗസ്റ്റ് 22 - ഒരു പവന് 240 രൂപ കുറഞ്ഞു. വിപണി വില 53,440 രൂപയായി
ഓഗസ്റ്റ് 23 - ഒരു പവന് 160 രൂപ കുറഞ്ഞു. വിപണി വില 53,280 രൂപയായി
ഓഗസ്റ്റ് 24 - ഒരു പവന് 280 രൂപ കൂടി. വിപണി വില 53,560 രൂപയായി
ഓഗസ്റ്റ് 25 - സ്വർണവിലയിൽ മാറ്റമില്ല
ഓഗസ്റ്റ് 26 - സ്വർണവിലയിൽ മാറ്റമില്ല
ഓഗസ്റ്റ് 27 - സ്വർണവിലയിൽ മാറ്റമില്ല
ഓഗസ്റ്റ് 28 - ഒരു പവന് 160 രൂപ കൂടി. വിപണി വില 53,720 രൂപയായി
ഓഗസ്റ്റ് 29 - സ്വർണവിലയിൽ മാറ്റമില്ല
ഓഗസ്റ്റ് 30 - ഒരു പവന് 80 രൂപ കുറഞ്ഞു. വിപണി വില 53,640 രൂപയായി
ഓഗസ്റ്റ് 31 - ഒരു പവന് 80 രൂപ കുറഞ്ഞു. വിപണി വില 53,560 രൂപയായി
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.