Gold Rate Today: സംസ്ഥാനത്ത് കുതിച്ചുയർന്ന സ്വർണവിലയ്ക്ക് ഇന്ന് വിശ്രമം. സ്വര്‍ണ വിപണി നിരക്കില്‍ ഇന്ന് മാറ്റമില്ല.
തിങ്കളാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞിരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 39,840 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 4,980 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും കഴിഞ്ഞ ദിവസം 10 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില ഇന്ന് 4,115 രൂപയാണ്.
സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 73 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.
അതേസമയം, ഡിസംബര്‍ മാസം തുടക്കം മുതല്‍ സ്വര്‍ണവില ഉയര്‍ന്നു തന്നെയാണ് നിലകൊള്ളുന്നത്.
ഡിസംബർ 1 ന് ഒരു പവന്‍ സ്വര്‍ണത്തിന് 39,000 രൂപയായിരുന്നു വിപണി വില. തുടര്‍ന്നങ്ങോട്ട് ഉയര്‍ന്ന സ്വര്‍ണവില 39,920 രൂപ വരെയെത്തിയിരുന്നു. ഈ മാസത്തെ ഇതുവരെയുള്ള ഉയര്‍ന്ന വില രേഖപ്പെടുത്തിയത് ഡിസംബർ 10നാണ്. അതേസമയം, ഈ മാസം സ്വര്‍ണ വില 39,000 തഴെ രേഖപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...