Kochi: സംസ്ഥാനത്ത് സ്വര്‍ണവില താഴുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണം.
കേരളത്തില്‍ ഇന്ന് സ്വര്‍ണവില (Gold rate) പവന് 33,608 രൂപയും ഗ്രാമിന് 4,201 രൂപയുമാണ് രേഖപ്പെടുത്തിയത്.
ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില (Gold Price) നിലവാരം പവന് 33,160 രൂപയാണ്. ഏറ്റവും ഉയര്‍ന്ന വിലനിലവാരമാകട്ടെ 34,440 രൂപയുമായിരുന്നു. മാര്‍ച്ച് 5നായിരുന്നു ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്.
എന്തായാലും ദീര്‍ഘകാലടിസ്ഥാനത്തില്‍ സ്വര്‍ണ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും ഉചിതമായ സമയമാണ് ഇത്. സുരക്ഷിത നിക്ഷേപമായാണ് സ്വര്‍ണത്തെ നിക്ഷേപകര്‍ എന്നും പരിഗണിക്കുന്നത്.
Also read: Gold Saving Schemes: ഇന്ത്യയിലെ ഏറ്റവും മികച്ച സ്വര്‍ണ സമ്പാദ്യ പദ്ധതികളെക്കുറിച്ച് കൂടുതല്‍ അറിയാം
അതേസമയം, സ്വര്‍ണവിപണിയില്‍ ചാഞ്ചാട്ടം തുടരുമെങ്കിലും വില കുറവ് പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിലവാരത്തിലാണ് സ്വര്‍ണം ഇപ്പോള്‍ തുടരുന്നത്. സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണിത്.
Also read: Today's Gold Rate: സ്വർണ്ണ വില ഏറ്റവും കുറഞ്ഞ നിരക്കിൽ, ഇപ്പോൾ വാങ്ങിയാൽ ഏറ്റവും ലാഭം
2020നെ അപേക്ഷിച്ച് വില കുറയുന്നതിനാല്‍ രാജ്യത്ത് സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണവും കാര്യമായി വര്‍ധിക്കുന്നുണ്ട്. കേന്ദ്ര ബജറ്റിന് ശേഷം കാര്യമായ ഇടിവാണ് സ്വര്‍ണ വിലയില്‍ രേഖപ്പെടുത്തിയത്. ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള കേന്ദ്ര തീരുമാനം സ്വര്‍ണത്തിന്‍റെ വില കുറയാനും ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കാനും ഇടയാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...