Gold Rate Today: റെക്കോര്‍ഡ് വിലയില്‍ സ്വര്‍ണം !!, ഒറ്റ കുതിപ്പില്‍ 1200 രൂപയുടെ വര്‍ദ്ധന
Gold Rate Today: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോഡിൽ. അടുത്തിടെ കണ്ടതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന ഒരു ദിവസമുണ്ടാവുന്ന വര്‍ദ്ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്.
Also Read: Amit Shah: ജനങ്ങൾ നീതിന്യായ വ്യവസ്ഥയിൽ വിശ്വസിക്കണം, അദാനി വിഷയത്തില്‍ മൗനം വെടിഞ്ഞ് അമിത് ഷാ
ഒരു പവന്‍ (8 ഗ്രാം) സ്വര്‍ണത്തിന്‍റെ വില 1200 രൂപ വര്‍ദ്ധിച്ച് 44,240 രൂപയില്‍ എത്തി. ഗ്രാമിന് 150 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില 5530 രൂപയായി ഉയർന്നു.
രാജ്യാന്തര വിപണിയില്‍ ഉണ്ടാവുന്ന അപ്രതീക്ഷിത മാറ്റങ്ങളാണ് സ്വര്‍ണവിലയില്‍ വലിയ വ്യത്യാസമുണ്ടാക്കുന്നത് എന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. അമേരിക്കയും ചില യൂറോപ്യൻ രാജ്യങ്ങളും സാമ്പത്തിക മാന്ദ്യം നേരിടുന്നു എന്ന സൂചനകളും സ്വര്‍ണവിലയെ ബാധിച്ചിട്ടുണ്ട്. യു.എസിലെ സിലിക്കൺവാലി, സിഗ്നേച്ചർ, സിൽവർ ഗേറ്റ് ബാങ്കുകളുടെ തകർച്ച സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കാണാൻ ആളുകളെ പ്രേരിപ്പിക്കുന്നതായി സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.
ഈ വർഷം തുടക്കം മുതല്‍ സ്വര്‍ണ വില ഉയര്‍ന്നു തന്നെയാണ് നിലകൊള്ളുന്നത്. കഴിഞ്ഞ വർഷം ഡിസംബർ അവസാനം മുതൽ സ്വർണവില 40,000 ത്തിന് മുകളിലാണ് വ്യാപാരം നടന്നത്. ഈ വര്‍ഷത്തെ വില്‍ നിലവാരം പരിശോധിച്ചാല്‍ മാർച്ച് 14 മുതൽ 42,000 ത്തിന് മുകളിൽ ആണ് വ്യാപാരം നടക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...