ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് കാർ കയറ്റിയ സംഭവം; കേസെടുക്കേണ്ടതില്ലെന്ന നിലപാടിൽ ഉറച്ച് പോലീസ്

എന്നാൽ സംഭവത്തിനെ പറ്റി അന്വേഷിച്ച് ​ഗോവ രാജ്ഭവൻ ചീഫ് സെക്രട്ടറിക്ക് കത്തയച്ചേക്കും. വെപ്രാളത്തിൽ സംഭവിച്ചതാണെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും കേസെടുക്കണമെന്നാണ് ബിജെപി അടക്കം ആവശ്യപ്പെടുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 7, 2024, 08:41 AM IST
  • സംഭവത്തിനെ പറ്റി അന്വേഷിച്ച് ​ഗോവ രാജ്ഭവൻ ചീഫ് സെക്രട്ടറിക്ക് കത്തയച്ചേക്കും
  • കേസെടുക്കണമെന്നാണ് ബിജെപി അടക്കം ആവശ്യപ്പെടുന്നത്
  • 20ലധികം വാഹനങ്ങളാണ് ഗോവ ഗവർണറുടെ വാഹനവ്യൂഹത്തിൽ ഉണ്ടായിരുന്നത്
ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് കാർ കയറ്റിയ സംഭവം; കേസെടുക്കേണ്ടതില്ലെന്ന നിലപാടിൽ ഉറച്ച് പോലീസ്

കോഴിക്കോട്: ഗോവ ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് കാറോടിച്ച് കയറ്റിയ സംഭവത്തിൽ കേസെടുക്കേണ്ടതില്ലെന്ന നിലപാടിൽ ഉറച്ച് കോഴിക്കോട് കസബ പോലീസ്. സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്റെ മകൻ ജൂലിയാസ് നികിതാസാണ് ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് കാറോടിച്ചുകയറ്റിയത്. എന്നാൽ ഇത് അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് പോലീസ് പറയുന്നത്. 

ഇത് ബോദ്ധ്യമായതിനാലാണ് പിഴ മാത്രം ഒടുക്കി ഇയാളെ വിട്ടതെന്നും പോലീസ് പറഞ്ഞു. എന്നാൽ സംഭവത്തിനെ പറ്റി അന്വേഷിച്ച് ​ഗോവ രാജ്ഭവൻ ചീഫ് സെക്രട്ടറിക്ക് കത്തയച്ചേക്കും. വെപ്രാളത്തിൽ സംഭവിച്ചതാണെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും കേസെടുക്കണമെന്നാണ് ബിജെപി അടക്കം ആവശ്യപ്പെടുന്നത്.

20ലധികം വാഹനങ്ങളാണ് ഗോവ ഗവർണറുടെ വാഹനവ്യൂഹത്തിൽ ഉണ്ടായിരുന്നത്. ഞായറാഴ്ച രാത്രി 7.50 ഓടെയായിരുന്നു സംഭവം. സ്വകാര്യ ചടങ്ങ് കഴിഞ്ഞ് കോഴിക്കോട്ടെ വസതിയിലേക്ക് മടങ്ങുകയായിരുന്നു ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള. മാവൂർ റോഡിലെ പുതിയ ബസ് സ്റ്റാൻഡിന് സമീപം അഴകൊടി ക്ഷേത്രം റോഡിലേക്കുള്ള ജംഗ്ഷനിൽ വെച്ചായിരുന്നു ഗോവ ഗവർണറുടെ വാഹനം കടന്നുപോയ ഉടൻ കാർ കയറ്റിയത്.

സുരക്ഷാ ഉദ്യോ​ഗസ്ഥ‍ർ ഉടൻ വാഹനം നിർത്തി കാർ തടയുകയും സുരക്ഷാ ഉദ്യോഗസ്ഥരും യുവാവും തമ്മിൽ പരസ്പരം കയർത്തു സംസാരിക്കുകയും ചെയ്തു. കാർ പിന്നോട്ടെടുക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കാതെ മുന്നോട്ടു പോകാൻ യുവാവ് ശ്രമിച്ചതോടെ പ്രശ്നം വീണ്ടും വലുതായി. സംഭവത്തെ തുട‍ർന്ന് യുവാവിനെ കസ്റ്റഡിയിലെടുക്കാൻ പോലീസിനോട് സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.

ഇതിന് ശേഷം യുവാവിനെ കസബ പോലീസ്സ്റ്റേ ഷനിലെത്തിച്ച്‌ ചോദ്യം ചെയ്തപ്പോഴാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ മകനാണെന്ന് മനസ്സിലാകുന്നത്. തുടർന്നാണ് ട്രാഫിക് നിയമം ലംഘിച്ചതിന് ആയിരം രൂപ പിഴ ഈടാക്കി ഇയാളെ വെറുതേ വിട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News