Global Science Festival Kerala; ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള; സയന്‍സ് പ്രദര്‍ശനം നാളെ ആരംഭിക്കും

Global Science Festival Kerala; 

Written by - Zee Malayalam News Desk | Last Updated : Jan 19, 2024, 08:50 PM IST
  • രാവിലെ 10 മണി മുതല്‍ ടിക്കറ്റ് വില്‍പന ആരംഭിക്കും.
  • രാത്രി 10 മണിവരെ പ്രവേശനം അനുവദിക്കും.
  • www.gsfk.org എന്ന വെബ്‌സൈറ്റ് വഴിയും ടിക്കറ്റുകള്‍ ബുക് ചെയ്യാം.
Global Science Festival Kerala; ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള; സയന്‍സ് പ്രദര്‍ശനം നാളെ ആരംഭിക്കും

തിരുവനന്തപുരം: ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയിലെ സയന്‍സ് പ്രദര്‍ശനം നാളെ ആരംഭിക്കും. രാവിലെ 10 മണി മുതല്‍ ഫെസ്റ്റിവല്‍ വേദിയിലെ ടിക്കറ്റ് കൗണ്ടറുകളിലൂടെ ടിക്കറ്റ് വില്‍പന ആരംഭിക്കും. രാത്രി 10 മണിവരെ പ്രവേശനം അനുവദിക്കും. www.gsfk.org എന്ന വെബ്‌സൈറ്റ് വഴിയും ടിക്കറ്റുകള്‍ ബുക് ചെയ്യാം.

സയന്‍സ് ഫെസ്റ്റിവല്‍ വേദിയില്‍ സ്റ്റീഫന്‍ ദേവസ്സിയോടൊപ്പം ആടിപ്പാടാം

തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ നടക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ വേദിയിലേക്ക് സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയെത്തുന്നു. ഫെസ്റ്റിവലിന്റെ ഭാഗമായുള്ള കലാസാംസ്‌കാരിക പരിപാടികളില്‍ 21ന് (ഞായര്‍) സ്റ്റീഫന്‍ ദേവസ്സി സംഗീത വിരുന്നൊരുക്കും. വൈകിട്ട് 7.30ന് ആരംഭിക്കുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. www.gsfk.org എന്ന വെബ്സൈറ്റിലൂടെ സൗജന്യമായി സീറ്റുകള്‍ ബുക്ക് ചെയ്യാം. 

ALSO READ: രാമക്ഷേത്ര ഉദ്‌ഘാടന ദിവസത്തെ അവധി; അധികാര ദുർവിനിയോ​ഗമെന്ന് സിപിഎം

25 ഏക്കര്‍ വിസ്തൃതിയില്‍ ആകെ രണ്ടര ലക്ഷം സ്‌ക്വയര്‍ഫീറ്റ് വരുന്ന 18 പവലിയനുകളിലായി 51 അതിശയക്കാഴ്ചകള്‍ ഒരുങ്ങിക്കഴിഞ്ഞു. ഓരോ പവലിയനിലും നാം ഇതുവരെ സയന്‍സിലൂടെ മനസിലാക്കിയ അറിവുകളാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. ഉള്ളില്‍ നിന്ന് ആസ്വദിക്കാനാകുന്ന പ്രപഞ്ചത്തിന്റെ മാതൃക, യുദ്ധം സൃഷ്ടിക്കു കെടുതികള്‍, ബഹിരാകാശനിലയത്തില്‍ നിന്നുള്ള ഭൂമിയുടെ കാഴ്ച തുടങ്ങി എആര്‍, വിആര്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ അനുഭവവേദ്യമാകുന്ന അറിവുകളടങ്ങിയ പവലിയനുകളുണ്ട്. 

ദിനോസറിന്റെ യഥാര്‍ഥ വലുപ്പത്തിലുള്ള അസ്ഥികൂട മാതൃകയും എച്ച്എംഎസ് ബീഗിള്‍ കപ്പലിന്റെ മാതൃകയും മ്യൂസിയം ഓഫ് ദ മൂണുമൊക്കെ സന്ദര്‍ശകര്‍ക്ക് വിജ്ഞാനവും വിനോദവും നല്‍കുന്നതായിരിക്കും. ബാംഗ്ലൂരിലെ വിശ്വേശ്വരയ്യ മ്യൂസിയത്തിന്റെ സഞ്ചരിക്കുന്ന എക്‌സിബിഷനായ സീഡ്‌സ് ഓഫ് കള്‍ചര്‍ അടക്കം കാഴ്ചകള്‍ വേറെയുമുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News