New Delhi : രാജ്യത്ത് (India) കേന്ദ്ര സർക്കാർ (Central GOvernment) എക്സൈസ് തീരുവ വെട്ടികുറിച്ചതിനെ തുടർന്ന് ഇന്ധന വിലയിൽ (Fuel Price)കുറവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. കേരളത്തിൽ (Kerala) ഇതിനെ തുടർന്ന് പെട്രോളിന് (Petrol) 6 രൂപ 57 പൈസയും ഡീസലിന് (Diesel)12 രൂപ 50 പൈസയുടെയും കുറവ് രേഖപ്പെടുത്തി. ഇതിന് ശേഷം നിരവധി സംസ്ഥാനങ്ങൾ മൂല്യ വർദ്ധിത നികുതി വെട്ടി കുറച്ചു.
ബിജെപി ഭരണ സംസ്ഥാനങ്ങളിലാണ് മൂല്യ വർദ്ധിത നികുതി കുറച്ചിരിക്കുന്നത്. ഉത്തർപ്രദേശ് പ്രെട്രോളിനും ഡീസലിനും 12 രൂപ വീതം കുറച്ചിട്ടുണ്ട്. അതേസമയം ഗുജറാത്ത്, അസം, ത്രിപുര, ഗോവ, കർണാടക, മണിപ്പൂർ എന്നീ സംസ്ഥാനങ്ങൾ പ്രെട്രോളിനും ഡീസലിനും 7 രൂപ വീതം കുറച്ചിട്ടുണ്ട്. എന്നാൽ കേരളത്തിൽ ഇതിനെ കുറിച്ച് തീരുമാനം ഉണ്ടായിട്ടില്ല.
ALSO READ: Fuel Price : സംസ്ഥാനം ഇന്ധന വിലയിലെ നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി ബാലഗോപാൽ
കേരളം (Kerala) ഇന്ധന വിലയിൽ (Fuel Price) ഏർപ്പെടുത്തിയിരിക്കുന്ന മൂല്യവർധിത നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ (Finance Minister KN Balagopal) അറിയിച്ചിരുന്നു. കേന്ദ്ര സർക്കാർ (Central Government) ഇന്ധന വിലയിലെ തീരുവ കുറച്ചതിനനുസരിച്ച് കേരളത്തിലും ഇന്ധന വില കുറയുമെന്നും, കേരളം നികുതി വെട്ടി കുറയ്ക്കില്ലെന്നുമാണ് ധനമന്ത്രി വ്യക്തമാക്കിയത്.
പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയിരിക്കുന്ന എക്സൈസ് ഡ്യൂട്ടിയിലാണ് (Excise Duty) കേന്ദ്ര സർക്കാർ (Central Government) ഇളവ് പ്രഖ്യാപിച്ചത്. പെട്രോളിന് ലറ്ററിന് 5 രൂപയും ഡീസലിന് 10 രൂപയും കുറയും. പുതിയ വില ഇന്നലെ അർധരാത്രി മുതൽ നിലവിൽ വന്നു. ഇന്ധനവില ദിനംപ്രതി കുതിച്ചുയരുന്നതിൽ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ നടപടി. വാറ്റ് നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടു.
ALSO READ: Fuel price hike | ഇന്ധന വില ഇന്നും വർധിപ്പിച്ചു പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും വർധിച്ചു
ഇന്ധവില വർധനവിനെതിരെ കോൺഗ്രസ് നവംബർ 14 മുതൽ 29 വരെ കേന്ദ്രസർക്കാരിനെതിരെ പ്രചാരണം നടത്തി രാജ്യവ്യാപകമായി പ്രതിഷേധിക്കാൻ തീരുമാനിച്ചിരുന്നു. ഇതനിടെയാണ് വിലകുറച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ നടപടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...