ഇന്ധനവില വർധനവിൽ പ്രതിസന്ധിയിലായി മത്സ്യബന്ധന മേഖലയും

മണ്ണെണ്ണ വില കൂടി വർധിപ്പിച്ചതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയിലായി. ജീവിതം വഴിമുട്ടുന്ന അവസ്ഥയിലെത്തിയെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 7, 2022, 02:49 PM IST
  • മത്സ്യ ലഭ്യത കുറയുന്നത് മൂലം ഇന്ന് പല ഹാർബറുകളും നിശ്ചലമാണ്.
  • പ്രവർത്തനം നടക്കുന്നവയിലാകട്ടെ നൂറു കിലോയിൽ താഴെ മീനുമായി തിരികെയെത്തുന്ന മത്സ്യബന്ധന യാനങ്ങളെയാണ് കാണാനാകുക.
  • കാലാവസ്ഥാ മാറ്റത്തിനൊപ്പം സർക്കാർ നിയമത്തെ തുടർന്ന് വലിയ ബോട്ടുകളുടെ രാത്രിയിലെ മീൻപിടുത്തം നിരോധിച്ചതും പ്രതിസന്ധിക്ക് കാരണമായെന്ന് ബോട്ടുടമകൾ പറയുന്നു.
ഇന്ധനവില വർധനവിൽ പ്രതിസന്ധിയിലായി മത്സ്യബന്ധന മേഖലയും

തിരുവനന്തപുരം: അനിയന്ത്രിതമായി തുടരുന്ന ഡീസൽ - മണ്ണെണ്ണ വില വർധനവിൽ കടുത്ത പ്രതിസന്ധി നേരിടുകയാണ് മത്സ്യബന്ധന മേഖല. മത്സ്യലഭ്യതയിലെ കുറവ് മൂലം നട്ടം തിരിഞ്ഞ മത്സ്യത്തൊഴിലാളികളുടെ ജീവിതം ഇന്ധന ചെലവും കൂടി ഏറിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഏറ്റവുമധികം ഇന്ധന ഉപഭോഗമുള്ള മേഖലയായ മത്സ്യബന്ധനമേഖല ദിവസേനയുള്ള ഡീസൽ വില വർധനവ് മൂലം രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോവുന്നത്. ‌മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളുമടക്കം പതിനായിരങ്ങളുടെ ജീവിതമാണ് ഇന്ധന വിലവർധനവിലൂടെ പ്രതിസന്ധിയിലായത്. ഒരുദിവസം മത്സ്യബന്ധനത്തിന് കടലിൽ പോയിവരാൻ ഒരു ബോട്ടിന് ഡീസലും പാചകവാതകവുമടക്കം മുപ്പതിനായിരം രൂപയാണ് ചെലവുണ്ടായിരുന്നത്. 

എന്നാൽ ഡീസൽ - മണ്ണെണ്ണ വില വർദ്ധനവിലൂടെ ചെലവ് വീണ്ടും വർദ്ധിച്ചിരിക്കുകയാണ്. മത്സ്യബന്ധനത്തിന് പോകുന്നവരിൽ പലർക്കും ഡീസൽ ചെലവിനുള്ളത് പോലും കിട്ടാത്ത സാഹചര്യമാണ്. മണ്ണെണ്ണ വില കൂടി വർധിപ്പിച്ചതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയിലായി. ജീവിതം വഴിമുട്ടുന്ന അവസ്ഥയിലെത്തിയെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. മത്സ്യ ലഭ്യത കുറയുന്നത് മൂലം ഇന്ന് പല ഹാർബറുകളും നിശ്ചലമാണ്. പ്രവർത്തനം നടക്കുന്നവയിലാകട്ടെ നൂറു കിലോയിൽ താഴെ മീനുമായി തിരികെയെത്തുന്ന മത്സ്യബന്ധന യാനങ്ങളെയാണ് കാണാനാകുക. കാലാവസ്ഥാ മാറ്റത്തിനൊപ്പം സർക്കാർ നിയമത്തെ തുടർന്ന് വലിയ ബോട്ടുകളുടെ രാത്രിയിലെ മീൻപിടുത്തം നിരോധിച്ചതും പ്രതിസന്ധിക്ക് കാരണമായെന്ന് ബോട്ടുടമകൾ പറയുന്നു. പ്രതികൂല കാലാവസ്ഥ മൂലം മത്സ്യലഭ്യതയിലെ കുറവും തീരദേശമേഖലയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുണ്ട്.

 

മീൻ ലഭ്യത ഗണ്യമായി കുറഞ്ഞതോടെ ചെറുകിട മത്സ്യ വിൽപ്പനക്കാരും ദുരിതത്തിലായി. ലഭിക്കുന്ന മത്സ്യത്തിനാകട്ടെ ഇടനിലക്കാരുടെ ചൂഷണം കൂടിയായതോടെ മത്സ്യബന്ധന മേഖലയിലെ ആളുകൾ മറ്റൊരു തൊഴിൽ മേഖല തേടേണ്ട സ്ഥിതിയിലാണ്. തുടർച്ചയായ പ്രകൃതി ദുരന്തങ്ങൾക്ക് പിന്നാലെ കോവിഡ് മഹാമാരിയും തൊഴിലാളികളെ വലച്ചു. തൊഴിൽ ദിനങ്ങളും വരുമാനവും നിലച്ചതോടെ താളം തെറ്റിയ ജീവിതം തിരികെപ്പിടിക്കാനുള്ള കടലിന്റെ മക്കളുടെ ശ്രമമാണ് ഇപ്പോൾ കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുന്നത്. ഈ പ്രതിസന്ധിഘട്ടം തരണം ചെയ്യാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഫലപ്രദമായ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷ മാത്രമാണ് ഈ തൊഴിലാളികൾക്ക് ഇപ്പോഴുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News