കണ്ണൂർ: എഡിഎമ്മിന്‍റെ മരണത്തിൽ ആരോപണവിധേയായ പി.പി ദിവ്യ അറസ്റ്റിന് വഴങ്ങില്ലെന്ന് സൂചന. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വന്ന ശേഷം മാത്രമേ പോലീസിന് മുന്നിലെത്തൂവെന്ന് ദിവ്യയുമായി ബന്ധപ്പെട്ട അടുത്ത കേന്ദ്രങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസം ദിവ്യ കീഴടങ്ങിയേക്കുമെന്ന് സൂചന ഉണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് അറസ്റ്റിന് വഴങ്ങില്ലെന്നറിയിച്ച് വാർത്ത പുറത്തുവന്നത്. എഡിഎമ്മിന്റെ മരണത്തിൽ ആരോപണവിധേയായ പി.പി ദിവ്യക്ക് മേൽ ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് പി.പി ദിവ്യയെ സിപിഎം ഇടപെട്ട് മാറ്റിയിരുന്നു.
ALSO READ: നവീൻ ബാബുവിന്റെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘം; മേൽനോട്ട ചുമതല കണ്ണൂർ ഡിഐജിക്ക്
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിന്‍റെ തീരുമാനം അംഗീകരിച്ചതിന് പിന്നാലെ, കാണാതായ ദിവ്യയെ കണ്ടെത്താൻ പോലീസിന് ഇനിയും സാധിച്ചിട്ടില്ല. ദിവ്യക്കെതിരായ ആരോപണങ്ങൾ ഉപതെരഞ്ഞെടുപ്പിൽ ഉൾപ്പെടെ എതിർ പാർട്ടികൾ ആയുധമാക്കുന്ന സാഹചര്യത്തിൽ പാർട്ടി ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്നിരിക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും അടക്കം മുഴുവൻ സെക്രട്ടേറിയറ്റ് അംഗങ്ങളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. വിഷയത്തിലെ നിലപാട് യോഗത്തിൽ സിപിഎം വ്യക്തമാക്കും. ഇന്ന് യോഗത്തിലെടുക്കുന്ന തീരുമാനങ്ങൾ പോലീസ് നീക്കങ്ങളെ സ്വാധീനിച്ചേക്കുമെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.